കോഴിക്കോട്: ലോക്കല്‍ കമ്മിറ്റി അംഗത്തെ മറികടന്ന് ബ്രാഞ്ച് അംഗത്തെ ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റാക്കാനുള്ള സി.പി.എം തീരുമാനത്തിനെതിരെ പ്രവര്‍ത്തകര്‍ രംഗത്ത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് 30ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്ള്യേരിയില്‍ പ്രകടനം നടത്തി. എല്‍.സി അംഗം പാറക്കല്‍ ഷാജിയെ തഴഞ്ഞ് ഉള്ള്യേരി ടൗണ്‍ ബ്രാഞ്ച് അംഗം ഷാജു ചെറുകാവിലിനെ പ്രസിഡന്‍റാക്കാനുള്ള തീരുമാനമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്‍െറ സ്ഥാപിത താല്‍പര്യമാണ് പാര്‍ട്ടി തീരുമാനമായി അടിച്ചേല്‍പിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാറക്കല്‍ ഷാജി എട്ടാം വാര്‍ഡില്‍നിന്ന് 376 വോട്ടിന്‍െറയും ഷാജു ചെറുകാവില്‍ 15ാം വാര്‍ഡില്‍നിന്ന് 14 വോട്ടിന്‍െറയും ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പ്രസിഡന്‍റ് സ്ഥാനം എസ്.സി വിഭാഗത്തിന് സംവരണംചെയ്ത ഉള്ള്യേരിയില്‍ പാറക്കല്‍ ഷാജി പ്രസിഡന്‍റാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എട്ടാം വാര്‍ഡില്‍ പാര്‍ട്ടിതന്നെ ഇത്തരത്തില്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഫലപ്രഖ്യാപനത്തിനു ശേഷം പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗം ഷാജുവിന്‍െറ പേര് ഉയര്‍ത്തിക്കൊണ്ടുവരുകയായിരുന്നു. നിക്ഷിപ്ത താല്‍പര്യമുള്ള ചില നേതാക്കളുടെ പിന്‍സീറ്റ് ഡൈവ്രിങ് നടക്കില്ളെന്നുകണ്ടാണ് ഷാജിയെ ഒതുക്കിയതെന്ന് അണികള്‍ ആരോപിക്കുന്നു. സമീപ പഞ്ചായത്തുകളിലെല്ലാം എല്‍.ഡി.എഫ് നില മെച്ചപ്പെടുത്തിയപ്പോള്‍ ഉള്ള്യേരിയില്‍ ആറ് സിറ്റിങ് സീറ്റുകളാണ് നഷ്ടപ്പെട്ടത്. കോണ്‍ഗ്രസ് വിമതന്‍െറ സാന്നിധ്യംകൊണ്ടു മാത്രമാണ് ഒരു സീറ്റ് യു.ഡി.എഫില്‍നിന്ന് പിടിച്ചെടുക്കാനായത്. സീറ്റ് വിഭജനം നടത്തിയപ്പോള്‍ ഘടകകക്ഷികളെയൊന്നും പരിഗണിക്കാത്തതും പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളും സീറ്റ് കുറയുന്നതിന് കാരണമായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.