നാദാപുരം: ട്രാഫിക് നിയമലംഘനം തുടര്‍ക്കഥയായ നാദാപുരം-കല്ലാച്ചി റൂട്ടില്‍ രണ്ടു സ്വകാര്യ ബസുകള്‍ തടഞ്ഞു നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു. ഇതേ തുടര്‍ന്ന് ശനിയാഴ്ച രാത്രി രണ്ടു തവണ ടൗണില്‍ ഗതാഗതം തടസ്സപ്പെട്ടു. രാത്രി ഏഴിനും എട്ടിനുമിടയില്‍ കസ്തൂരിക്കുളത്തും നാദാപുരം ടൗണിലുമാണ് രണ്ടു തവണ ഗതാഗതം തടസ്സപ്പെട്ടത്. ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ ഏറെ സമയം വാക് തര്‍ക്കമുണ്ടായി. പൊലീസ് എത്തിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. തൊട്ടില്‍പ്പാലത്തുനിന്നും നാദാപുരത്തേക്ക് വരുകയായിരുന്ന ഹരേ കൃഷ്ണ ബസ് നാദാപുരം എസ്. മുക്കില്‍വെച്ച് വണ്‍വേ തെറ്റിച്ച് കയറാനുള്ള ശ്രമമാണ് പ്രശ്നത്തിനിടയാക്കിയത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാര്‍ ഡ്രൈവറുമായുള്ള പ്രശ്നമാണ് ട്രാഫിക് ലംഘനത്തിലത്തെിയതെന്ന് പൊലീസ് പറഞ്ഞു. വടകരയില്‍നിന്നും തൊട്ടില്‍പ്പാലത്തേക്ക് വരുകയായിരുന്ന ഗാര്‍ഡന്‍സ് ബസാണ് നാട്ടുകാര്‍ രണ്ടാമത് തടഞ്ഞത്. ബസ്സ്റ്റാന്‍ഡിന് മുന്‍വശത്ത് നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിന് കുറകെ കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. അമിതവേഗതയില്‍ ഡിവൈഡറില്‍ കയറ്റിയിറക്കി ഓടിച്ചുപോകാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരുമായി ഏറെ സമയം സംഘര്‍ഷമുടലെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് ഇതിനടുത്ത് പ്ളസ് വണ്‍ വിദ്യാര്‍ഥി ബസിടിച്ച് മരിച്ചിരുന്നു. സി.ഐ സുനില്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.