കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ മുഴുവന്‍ വെള്ളവും ഒഴുകി അറബിക്കടലിലത്തെുന്ന ഏക ജലസ്രോതസ്സായ കല്ലായി പുഴയും തീരവും മണ്ണിട്ടു നികത്തി കെട്ടിടം പണിയുന്നവര്‍ക്കെതിരെ കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി (കെ.എല്‍.സി) ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് കല്ലായി പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ചെന്നൈയിലെ നദികളുടെ തീരങ്ങളില്‍ മണ്ണിട്ടുനികത്തി കെട്ടിടങ്ങള്‍ പണിതതു കാരണം വെള്ളം ഒഴുകിപ്പോകുന്ന ജലസ്രോതസ്സുകള്‍ ഇല്ലാതായതാണ് ദുരന്തത്തിന് കാരണം. പുഴയോരത്ത് പുറമ്പോക്കുഭൂമി കൈയേറി കെട്ടിടം പണിതവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുപകരം കൈയേറിയവര്‍ക്ക് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൈവശരേഖ നല്‍കാനുള്ള ഗൂഢനീക്കത്തെ നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു. പുഴയുടെ തീരം സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയാണ്. മരവ്യവസായത്തിന് പാട്ടത്തിന് നല്‍കിയ ഭൂമി സര്‍വേ നമ്പറുകള്‍ പരസ്പരം മാറ്റി വ്യാജരേഖകള്‍ തയാറാക്കി സ്വകാര്യ വ്യക്തികള്‍ നിരവധി സ്ഥലങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുഴയുടെ തീരത്തെ കൈയേറ്റങ്ങള്‍ തടയാതെ പോയാല്‍ കല്ലായി പുഴതന്നെ ഇല്ലാതാവുമെന്നും മറ്റൊരു പ്രളയദുരന്തത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പുഴയില്‍ വെള്ളം ഒഴുകുന്ന ഭാഗത്ത് സ്വകാര്യ വ്യക്തികള്‍ മണ്ണിട്ടു നികത്തി കെട്ടിടങ്ങള്‍ പണിതത് കാരണം പുഴ കുപ്പിക്കഴുത്തുപോലെ ചുരുങ്ങിയിരിക്കുകയാണ്. വര്‍ഷകാലത്ത് പെയ്യുന്ന മഴവെള്ളം ശക്തമായി ഒഴുകി അറബിക്കടലില്‍ എത്താത്തത് പുഴയുടെ തീരത്തെ കൈയേറ്റങ്ങള്‍ മൂലമാണ്. ഇതു കാരണം നഗരം ഇപ്പോള്‍തന്നെ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിലാണ്. ‘ഭാവിതലമുറക്കുവേണ്ടി കല്ലായി പുഴയെ സംരക്ഷിക്കുക’ എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളെ അണിനിരത്തി പതിനായിരം കത്തുകള്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് അയക്കാനും യോഗം തീരുമാനിച്ചു. എസ്.കെ. കുഞ്ഞിമോന്‍ അധ്യക്ഷത വഹിച്ചു. പി. രമേശ്ചന്ദ്രന്‍, ഇ. മുജീബ്, കെ.പി. മന്‍സൂര്‍ സ്വാലിഹ്, എസ്.വി. അഷ്റഫ്, പി. മുസ്തഫ, ഇ. ഉസന്‍കുട്ടി, എം.എസ്. നിധിന്‍, എന്‍.വി. നസറുദ്ദീന്‍, എന്‍.വി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ പള്ളിക്കണ്ടി സ്വാഗതവും പി.പി. ഉമ്മര്‍കോയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.