രാജ്യാന്തര കരകൗശലമേളക്ക് ഇന്ന് തുടക്കം

പയ്യോളി: കരവിരുതിന്‍െറയും പാരമ്പര്യകലകളുടെയും 17 രാപ്പകലുകള്‍ സമ്മാനിച്ച് രാജ്യാന്തര കരകൗശലമേളക്ക് ഞായറാഴ്ച ഇരിങ്ങല്‍ സര്‍ഗാലയ കലാഗ്രാമത്തില്‍ തുടക്കമാവും. രാജ്യാന്തര കരകൗശലമേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാന്‍റ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിന്‍െറ സഹകരണത്തോടെ നടക്കുന്ന കരകൗശലമേള 17 ദിവസം നീളും. ജനുവരി അഞ്ചിന് സമാപിക്കും. സാര്‍ക്ക് രാജ്യങ്ങളില്‍നിന്നും ഇന്ത്യയുടെ 22 സംസ്ഥാനങ്ങളില്‍നിന്നുമായി 300ഓളം കരകൗശല വിദഗ്ധര്‍ മേളയിലത്തെും. ദേശീയ അംഗീകാരം നേടിയ 50 കരകൗശല വിദഗ്ധരുടെ സാന്നിധ്യമുണ്ടാവും. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, ഒഡിഷ, ജമ്മു-കശ്മീര്‍, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, ഛത്തിസ്ഗഢ്, ഹരിയാന, ചണ്ഡീഗഢ്, രാജസ്ഥാന്‍, പുതുച്ചേരി, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പരമ്പരാഗത ഗോത്രവര്‍ഗ കലാകാരന്മാരുടെ കലാവിരുന്നും കൊഴുപ്പേകും. കരകൗശല-വിനോദസഞ്ചാര മേഖലകളെ സംബന്ധിച്ച സെമിനാര്‍, കലാവിരുന്ന്, ഭക്ഷ്യമേള എന്നിവ നടക്കും. കരകൗശല ഉല്‍പന്നങ്ങളുടെ വില്‍പനയും പ്രദര്‍ശനവും കൂടാതെ തത്സമയനിര്‍മാണവും മേളയില്‍ ഒരുക്കും. കലാഗ്രാമത്തില്‍ സ്ഥിരം സ്റ്റാളുകള്‍ക്ക് പുറമേ 232 താല്‍ക്കാലിക സ്റ്റാളുകളും ഒരുങ്ങിക്കഴിഞ്ഞു. സ്റ്റാളുകള്‍ മുഴുവന്‍ ഓല ഉപയോഗിച്ചാണ് കെട്ടിയുയര്‍ത്തിയത്. ഇതിനായി പൊള്ളാച്ചി, തൃപ്രയാര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഓലയത്തെിച്ചത്. 60 തൊഴിലാളികള്‍ ഒരു മാസമെടുത്താണ് പണി പൂര്‍ത്തിയാക്കിയത്. രാജ്യാന്തര കരകൗശലമേളയുടെ ഒൗപചാരിക ഉദ്ഘാടനം ഡിസംബര്‍ 22ന് ചൊവ്വാഴ്ച രാവിലെ 11ന് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിക്കും. ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. കെ. ദാസന്‍ എം.എല്‍.എ, ടൂറിസം ഡയറക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്, ഗ്രാന്‍റ് കേരളാ ഷോപ്പിങ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.എം. മുഹമ്മദ് അനില്‍, യു.എല്‍.സി.സി പ്രസിഡന്‍റ് രമേശന്‍ പാലേരി, മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ അഡ്വ. പി. കുല്‍സു, കൈത്തറി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഖമറുദ്ദീന്‍, ജി.കെ.എസ്.എഫ് കോഓഡിനേറ്റര്‍ വി. വിജയന്‍, കൗണ്‍സിലര്‍ ഉഷ വളപ്പില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.