കോഴിക്കോട്: ബീച്ച് വോളിബാള്‍ ആവേശത്തിലായിരുന്നു വെള്ളിയാഴ്ച കോഴിക്കോട് കടപ്പുറത്തെ പ്രത്യേക ഗ്രൗണ്ടും പരിസരവും. 1000 പേര്‍ക്കിരിക്കാവുന്ന ഗാലറിയും നിറഞ്ഞ് മൈതാനത്തിനുചുറ്റും കാണികള്‍ നിരന്നു. കാല്‍പന്തുകളിയെ സ്നേഹിക്കുന്ന അതേ ആവേശത്തോടെ കടപ്പുറത്തെ മണല്‍പരപ്പില്‍ നടക്കുന്ന ഇരു ടീമുകളിലും രണ്ടുപേര്‍ വീതം പോരടിക്കുന്ന ബീച്ച് വോളിയെയും നെഞ്ചിലേറ്റി. ദേശീയ ഗെയിംസിനുശേഷം വീണ്ടുമത്തെിയ അന്താരാഷ്ട്ര ബീച്ച് വോളി വെള്ളിയാഴ്ച വൈകീട്ടാണ് ആരംഭിച്ചതെങ്കിലും കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ടീമുകള്‍ പരിശീലനം ആരംഭിച്ചിരുന്നു. ഇന്ത്യ- പാകിസ്താന്‍ മത്സരമാണ് ആദ്യം നടക്കേണ്ടിയിരുന്നതെങ്കിലും പാക് ടീം എത്താത്തതിനാല്‍ ആദ്യ മത്സരം നടന്നില്ല. 4.30ഓടെ ഉദ്ഘാടനം നടക്കുമെന്നാണ് അറിയിച്ചതെങ്കിലും അഞ്ചുമണിക്കുശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്. അപ്പോഴേക്കും ഗാലറിയും പരിസരവും നിറഞ്ഞിരുന്നു. എസ്.വി.എം കളരി സംഘം അവതരിപ്പിച്ച ആയോധന കലകള്‍ക്കുശേഷമാണ് ഉദ്ഘാടനം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ ഒരുഭാഗത്ത് നടക്കുമ്പോഴും രണ്ടാം കോര്‍ട്ടില്‍ താരങ്ങള്‍ പരിശീലനത്തിലായിരുന്നു. ഇറാന്‍, കസാകിസ്താന്‍, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക, ഇന്ത്യ എന്നീ ആറു രാജ്യങ്ങളുടെയും ദേശീയപതാക ടീം ക്യാപ്റ്റന്മാര്‍ ചേര്‍ന്ന് ഉയര്‍ത്തി. ഇടക്കിടെയത്തെുന്ന ഡി.ജെ സംഗീതത്തിനൊപ്പം ഗാലറിയും ആഹ്ളാദലഹരിയിലായിരുന്നു. ഉദ്ഘാടനത്തിനുശേഷം ജില്ലാകലക്ടര്‍ എന്‍. പ്രശാന്തും ഗോകുലം ഗോപാലനും ഉള്‍പ്പെടെയുള്ളവര്‍ കോര്‍ട്ടിലേക്കിറങ്ങി പന്തെടുത്ത് സര്‍വ് ചെയ്താണ് ബീച്ച് വോളി ആവേശത്തില്‍ പങ്കാളികളായത്. കേരളത്തില്‍ ആദ്യമായി നടക്കുന്ന ആദ്യത്തെ രാജ്യാന്തര വോളിയെ സ്വീകരിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ കായികപ്രേമികള്‍ എത്തിയിരുന്നു. ബീച്ച് വോളിബാളിന് ഏറ്റവും അനുകൂലമായ സ്ഥലമാണ് കോഴിക്കോട്ടെ ബീച്ചെന്ന് തെളിയിച്ചുകൊണ്ടാണ് ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായത്. കൂടുതല്‍ രാജ്യാന്തര ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കുകയെന്ന വോളിബാള്‍ ഫെഡറേഷന്‍െറ തീരുമാനത്തിന്‍െറ ഭാഗമായി ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍, ചെന്നൈ സ്പൈക്കേഴ്സ് വോളിബാള്‍ ക്ളബ്, കേരള വോളിബാള്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര ബീച്ച് വോളി നടക്കുന്നത്. വൈകുന്നേരവും രാത്രിയുമായി നടക്കുന്ന മത്സരത്തിന്‍െറ ആദ്യദിനം തന്നെ കായികപ്രേമികളുടെ പിന്തുണകൊണ്ടുതന്നെയാണ് ശ്രദ്ധേയമായത്. പുരുഷ വിഭാഗം മത്സരത്തിനുശേഷം ഗോകുലം പബ്ളിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.