വടകര: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ വള്ളിക്കാട് റോഡരികില്‍ സ്ഥാപിച്ച സ്തൂപം ഭാഗികമായി തകര്‍ത്തനിലയില്‍. സ്തൂപത്തിനു മീതെയുള്ള നക്ഷത്രമാണ് തകര്‍ത്തത്. തകര്‍ന്ന നക്ഷത്രം നിലത്തുകിടക്കുകയാണ്. സ്തൂപത്തിലുള്ള ഗ്ളോബ് അടിച്ചൊതുക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍.എം.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുവരെ വള്ളിക്കാട് ഹര്‍ത്താലാചരിച്ചു. സ്തൂപത്തിനുനേരെ മൂന്നാം തവണയാണ് ആക്രമണം നടക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനുശേഷമുണ്ടായ സംഭവം അഞ്ചരയോടെയാണ് പുറംലോകമറിയുന്നത്. ഇതുവഴി വാഹനത്തില്‍ കടന്നുപേയ ആളുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ പലഭാഗത്തുനിന്നായി നൂറുകണക്കിന് ആര്‍.എം.പി പ്രവര്‍ത്തകരത്തെി. 8.30ഓടെ റോഡ് ഉപരോധ സമരം ആരംഭിച്ചു. 11.30ഓടെയാണ് സമരം അവസാനിപ്പിച്ചത്. റൂറല്‍ എസ്.പി പി.എച്ച്. അഷ്റഫ് ഉള്‍പ്പെടെ ഉന്നതതല സംഘം സ്ഥലത്തത്തെി. സ്തൂപത്തിനുനേരെയുള്ള അക്രമം അന്വേഷിക്കാന്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുമെന്ന് ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സി.പി.എം നേതൃത്വത്തിന്‍െറ അറിവോടെയാണ് അക്രമമെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്ത് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. നേരത്തേ രണ്ടുതവണ അക്രമമമുണ്ടായിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ളെന്നും ഇതാണ് സാമൂഹികവിരുദ്ധര്‍ക്ക് പ്രേരണയായതെന്നും കുറ്റപ്പെടുത്തി. കെ.കെ. രമ, ആര്‍.എം.പി ഒഞ്ചിയം ഏരിയാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍, ചോറോട് ലോക്കല്‍ സെക്രട്ടറി കെ.കെ. സദാശിവന്‍ എന്നിവര്‍ സംസാരിച്ചു. ഉപരോധ സമരം കാരണം വടകര-തൊട്ടില്‍പാലം റൂട്ടിലെ ബസുകള്‍ വില്യാപ്പള്ളി വഴി സര്‍വിസ് ന ടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.