കുറ്റ്യാടി ബസ്സ്റ്റാന്‍ഡിന് സ്ഥലം ഉടമയുടെ പേരിട്ടു; യു.ഡി.എഫിന് എതിര്‍പ്പ്

കുറ്റ്യാടി: യു.ഡി.എഫ് ഭരണത്തിലുള്ള കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്‍െറ പുതിയ ബസ്സ്റ്റാന്‍ഡിനും ഷോപ്പിങ് കോംപ്ളക്സിനും സ്ഥലം സംഭാവന നല്‍കിയ പതേനായ മലയനങ്കണ്ടി മൊയ്തുഹാജിയുടെ പേരിട്ടു. തിങ്കളാഴ്ച നടന്ന ഭരണസമിതി യോഗത്തില്‍ പ്രസിഡന്‍റ് കെ.കെ. നഫീസ കൊണ്ടുവന്ന പ്രമേയം ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. എന്നാല്‍, യു.ഡി.എഫ് അംഗവും പാര്‍ട്ടി മണ്ഡലം സെക്രട്ടറിയുമായ പി.കെ. സുരേഷ് യോഗത്തില്‍നിന്ന് വിട്ടുനിന്നു. പ്രസിഡന്‍റ് ഏകപക്ഷീയമായി ബസ്സ്റ്റാന്‍ഡിന് പേരിടല്‍ അജണ്ട ചേര്‍ത്തതില്‍ പ്രതിഷേധിച്ചാണ് വിട്ടുനിന്നതെന്നും യു.ഡി.എഫിന്‍െറയും കോണ്‍ഗ്രസിന്‍െറയം നിര്‍ദേശം ലംഘിച്ചാണ് പ്രിസഡന്‍റ് പ്രമേയം കൊണ്ടുവന്നതെന്നും സുരേഷ് പറഞ്ഞു. പ്രസിഡന്‍റ് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഏഴംഗങ്ങള്‍ വീതമുള്ള പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് അധികാരത്തിലത്തെിയത്. തിങ്കളാഴ്ച ഭരണസമിതി യോഗത്തില്‍ സുരേഷ് വിട്ടുനിന്നെങ്കിലും പ്രതിപക്ഷത്തെ ഏഴുപേരും പ്രസിഡന്‍റു കൊണ്ടുവന്ന മൊയ്തുഹാജിയുടെ പേര് അംഗീകരിച്ചു. കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും രണ്ടുവീതം അംഗങ്ങള്‍ പ്രമേയത്തിന് അനകൂലമായി കൈ അടിച്ചിരുന്നില്ലത്രെ. എന്നാല്‍, ആരും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നില്ളെന്ന് പ്രസിഡന്‍റ് പറഞ്ഞു. പഞ്ചായത്തിലെ തീരുമാനങ്ങള്‍ പാര്‍ട്ടി പറയുംപോലെയല്ല, അത് സര്‍ക്കാര്‍ കാര്യമാണെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. ബസ്സ്റ്റാന്‍ഡിന് മുന്‍പഞ്ചായത്ത് പ്രസിഡന്‍റ് വടയം രാഘവന്‍, വൈസ് പ്രസഡിന്‍റ് സി.സി. ആലി എന്നിവരുടെ പേരിടണമെന്നായിരുന്നു യു.ഡി.എഫ് ആവശ്യമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.പി. മൊയ്തു പറഞ്ഞു. നേരത്തേ ബസ്സ്റ്റാന്‍ഡിന് രാജീവ് ഗാന്ധിയുടെ പേരിടാനായിരുന്നത്രെ കോണ്‍ഗ്രസിന്‍െറ ആവശ്യം. അപ്പോള്‍ ഷോപ്പിങ് കോംപ്ളക്സിന് സി.എച്ച്. മുഹമ്മദ്കോയയുടെ പേരിടണമെന്ന് മുസ്ലിം ലീഗും ആവശ്യപ്പെട്ടു. പിന്നീടാണ് ബസ്സ്റ്റാന്‍ഡിന് മുന്‍പഞ്ചായത്ത് ഭാരവാഹികളുടെയും ഷോപ്പിങ് കോംപ്ളക്സിന് മലയനങ്കണ്ടി മൊയ്തു ഹാജിയുടെയും പേരിടണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടത്. അല്ളെങ്കില്‍, പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് പേരിടല്‍ അജണ്ട മാറ്റിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്രെ. വരുംദിവസങ്ങളിലല്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും പേരിടല്‍പ്രശ്നം വിവാദമാവാനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.