ഉള്ള്യേരി: വിവാഹത്തിന് നാട്ടിലത്തെിയതിന്‍െറ പിറ്റേ ദിവസം വാഹനാപകടത്തില്‍പെട്ട് ചികിത്സയിലിരിക്കെ മരിച്ച സൈനികന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അടുത്ത തിങ്കളാഴ്ച നവവധുവിന്‍െറ കൈപിടിച്ചു കയറിവരേണ്ട വീട്ടുമുറ്റത്ത് നിശ്ചലനായി ശ്രീജിത്ത് കിടന്നു. മദ്രാസ് എന്‍ജിനീയറിങ് റെജിമെന്‍റില്‍ സൈനികനായ ശ്രീജിത്ത് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടത്തില്‍പെട്ടത്. സുഹൃത്തിനൊപ്പം ബൈക്കിനു പിറകിലിരുന്ന് യാത്രചെയ്യവെ, ഉള്ള്യേരി മാമ്പൊയിലിന് സമീപം കോഴിക്കോട് ഭാഗത്തുനിന്ന് വന്ന കാറിന്‍െറ ടയര്‍ പൊട്ടി നിയന്ത്രണംവിട്ട് ബൈക്കിലിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ശ്രീജിത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അടുത്ത തിങ്കളാഴ്ചയായിരുന്നു ശ്രീജിത്തും പേരാമ്പ്ര കൂത്താളി സ്വദേശി യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. ശ്രീജിത്തിന്‍െറ സഹോദരന്‍െറ വിവാഹവും ഇതോടൊപ്പം നടത്താന്‍ നിശ്ചയിച്ചിരുന്നു. സൈന്യത്തില്‍ വോളിബാള്‍ ടീമില്‍ അംഗമായ ഇദ്ദേഹം നാലുവര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചയോടെ വീട്ടിലത്തെിച്ച മൃതദേഹത്തെ വെസ്റ്റ്ഹില്‍ സൈനിക ക്യാമ്പിലെ സൈനികര്‍ അനുഗമിച്ചു. അത്തോളി പൊലീസും സ്ഥലത്തത്തെി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ബാലുശ്ശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. മണി എന്നിവരടക്കം വിവിധ തുറകളില്‍പെട്ടവര്‍ വീട്ടിലത്തെി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കലാസമിതികള്‍ക്കും വേണ്ടി മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിച്ചു. വൈകീട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്കരിച്ചു. അനുശോചനയോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗം രമ കൊട്ടാരത്തില്‍, പി.കെ. സുരേന്ദ്രന്‍, രാജന്‍ കക്കാട്ട്, ഷിബു പാണ്ടിക്കോട്, ശ്രീനി, ജയരാജു, ശ്രീധരന്‍ ചാലൂര്‍, ബാലകൃഷ്ണന്‍ പുതുക്കിടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.