ഓമശ്ശേരി: പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ കെട്ടുങ്ങംകോരന്‍ ചോലമല്‍ പരേതനായ ബാബുവിന്‍െറ ഭാര്യ ശോഭനയും മക്കളായ അനുഗ്രഹ്, അനഥ എന്നിവരും കരുണതേടുന്നു. നിത്യരോഗിയായ ബാബു കഴിഞ്ഞമാസം മരിച്ചതോടെ ശോഭനയും കുടുംബവും തീര്‍ത്തും നിരാലംബരായി. ആകെയുള്ള വീട് ടാര്‍പോളിന്‍ മേല്‍ക്കൂരയിട്ട് പനയോലകൊണ്ട് മറച്ച സ്ഥിതിയിലാണ്. ചെറിയൊരു മഴപെയ്താല്‍ കിടപ്പുമുറിയിലേക്ക് വെള്ളം വീഴും. വീട് സ്ഥിതിചെയ്യുന്നത് പുറമ്പോക്കിലും. ശോഭനയാവട്ടെ ജോലിയെടുക്കാന്‍ കഴിയാത്തവിധം പലതരം രോഗങ്ങള്‍കൊണ്ട് മല്ലിടുകയാണ്. രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ശസ്ത്രക്രിയ കഴിഞ്ഞത്. നിത്യച്ചെലവിനുതന്നെ മറ്റുള്ളവരുടെ സഹായം ലഭിക്കേണ്ട അവസ്ഥയിലാണ്. സുരക്ഷിതമായ ഒരു വീട് എങ്ങനെ സാധ്യമാകുമെന്ന ആശങ്കയിലാണ് ഈ കുടുംബം. ഈ ദുരിതത്തില്‍നിന്ന് ശോഭനയെയും കുടുംബത്തെയും രക്ഷിക്കാന്‍ വാര്‍ഡംഗം ബിജു അരീക്കല്‍ ചെയര്‍മാനും പി.കെ. രാജന്‍ പ്രസിഡന്‍റും പഞ്ചായത്ത് പ്രസിഡന്‍റ് രക്ഷാധികാരിയുമായി ശോഭന കുടുംബസഹായ സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എസ്.ബി.ഐ ഓമശ്ശേരി ബ്രാഞ്ചില്‍ 35138290705 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി SBIN0010710. ഫോണ്‍: 9495176906 (ബിജു അരീക്കല്‍, ചെയര്‍മാന്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.