കോഴിക്കോട്: ഇന്ത്യയിലെ 476 നഗരങ്ങളെ ശുചിത്വത്തിന്‍െറ അടിസ്ഥാനത്തില്‍ തരംതിരിച്ചപ്പോള്‍ കോഴിക്കോടിന് ലഭിച്ചത് 41ാം സ്ഥാനം. കൊച്ചിക്ക് നാലും തിരുവനന്തപുരത്തിന് എട്ടും സ്ഥാനങ്ങള്‍ ലഭിച്ചു. മൈസൂര്‍ നഗരമാണ് ഒന്നാം സ്ഥാനത്ത്. മാലിന്യസംസ്കരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്ന അനാസ്ഥയാണ് കോഴിക്കോടിനെ കേന്ദ്ര നഗരവികസനമന്ത്രാലയം തയാറാക്കിയ ശുചിത്വറാങ്കിങ് പട്ടികയില്‍ ബഹുദൂരം പിന്നിലാക്കിയത്. കര്‍ണാടകയിലെതന്നെ ഹാസന്‍, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ മുന്‍നിരയിലുണ്ട്. ഖരമാലിന്യസംസ്കരണം, തുറസ്സായ സ്ഥലത്തെ മലവിസര്‍ജനം എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപ്പാക്കിയ പദ്ധതികള്‍ പരിശോധിച്ചാണ് പട്ടിക തയാറാക്കിയത്. കുടുംബശ്രീ വഴി നടപ്പാക്കിയ മാലിന്യസംസ്കരണ പദ്ധതി, പൈപ്പ് കമ്പോസ്റ്റിങ്, ജില്ലാ ഭരണകൂടം നടപ്പാക്കിയ മാപ് തുടങ്ങി കോഴിക്കോടിനു വേണ്ടി കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതികള്‍ ഏറെയായിരുന്നു. എന്നാല്‍, കൊച്ചുനഗരമായിട്ടുപോലും മാലിന്യസംസ്കരണത്തില്‍ കോര്‍പറേഷന്‍ പരാചയപ്പെട്ടു. നഗരത്തിന്‍െറ ഹൃദയഭാഗങ്ങളില്‍പോലും മാലിന്യം കുമിയുന്ന അവസ്ഥയാണ്. മെട്രോ നഗരമായി വളരുമ്പോഴും മാവൂര്‍റോഡില്‍ മഴ കനത്തുപെയ്താല്‍ മലം പരന്നൊഴുകല്‍ പതിവാണ്. വര്‍ഷങ്ങളായി മാവൂര്‍റോഡില്‍ ഇത് തുടരുമ്പോഴും എന്തുകൊണ്ടിങ്ങനെ എന്ന് പരിശോധിക്കാന്‍ കോര്‍പറേഷന്‍ തയാറായില്ല. മഴ പെയ്താല്‍ നടപ്പാതയില്‍ മലം ചവിട്ടിയാണ് നഗരവാസികള്‍ നടക്കാറ്. ഇത് പരിശോധിക്കേണ്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അനാസ്ഥ തുടരുകയാണ്. കക്കൂസ്മാലിന്യം ശേഖരിച്ച് കുടിവെള്ള സ്രോതസ്സുള്ള നഗരപ്രാന്തങ്ങളിലെ പുഴകളില്‍ തള്ളുന്നതും സാധാരണ സംഭവം. ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും കുറ്റവാളികളെ കണ്ടത്തൊന്‍ കോര്‍പറേഷന്‍ പൊലീസിന് ഒരു പരാതിപോലും നല്‍കിയതായി അറിവില്ല. നഗരത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന പൂനൂര്‍ പുഴയിലടക്കമാണ് കക്കൂസ്മാലിന്യം തള്ളുന്നത്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നുപോവുന്ന മാവൂര്‍ റോഡ്, പാളയം ബസ്സ്റ്റാന്‍ഡുകള്‍ മാലിന്യത്തിന്‍െറ പിടിയിലാണ് എന്നും. കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസിന്‍െറ വിളിപ്പാടകലെ വെള്ളയില്‍ മത്സ്യസംസ്കരണകേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം ‘മാധ്യമം’ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരത്തില്‍ ഹോട്ടലുകളുടെ എണ്ണം അതിവേഗം കൂടിക്കൊണ്ടിരിക്കുമ്പോഴും അവശിഷ്ടങ്ങള്‍ സംസ്കരിക്കാന്‍ സംവിധാനമില്ല. ബൈപാസ് റോഡുകളിലടക്കം നിരവധി ഹോട്ടലുകളും തട്ടുകടകളും പുതുതായി തുറന്നിട്ടുണ്ട്. ഓവുചാലുകള്‍ക്ക് സമീപത്തുപോലും തട്ടുകടകളാണ്. പല ഭക്ഷണശാലകളില്‍നിന്നും മാലിന്യം ശേഖരിച്ച് രാത്രികാലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്ന മാഫിയകളും ഈ നഗരത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.