കോഴിക്കോട്: ശനിയാഴ്ച പഴകിയ ഭക്ഷണം വിതരണംചെയ്ത ഹോട്ടല്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ച് പത്തംഗ സംഘം ഹോട്ടല്‍ അടിച്ചുതകര്‍ത്തു. മെഡിക്കല്‍ കോളജിനു സമീപത്തെ കെ.എം ഹോട്ടലാണ് തകര്‍ത്തത്. ഓട്ടോഡ്രൈവര്‍ റഷീദ് എന്ന ഡി.വൈ.എഫ്.ഐക്കാരന്‍െറ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന 10 അംഗ സംഘമാണ് ഹോട്ടല്‍ തകര്‍ത്തെന്നും മൂന്നു ജീവനക്കാരെ മര്‍ദിച്ചെന്നും ഹോട്ടലുടമ മുസ്തഫ പറഞ്ഞു. ആക്രമണത്തിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഹോട്ടലിലെ കസേരകളും മേശകളും മറിച്ചിട്ടു. രണ്ടുമൂന്ന് കസേരകള്‍ നശിപ്പിച്ചു. ബള്‍ബുകള്‍, ഗ്ളാസുകള്‍, ഭക്ഷണസാധനങ്ങള്‍, അലമാര എന്നിവയെല്ലാം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ശനിയാഴ്ച രാത്രി പഴകിയ ഭക്ഷണം വിതരണംചെയ്തതിനെ തുടര്‍ന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധിക്കുകയും പൊലീസും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തത്തെി അടുക്കളയും പരിസരവും വൃത്തിയാക്കിയശേഷം തുറന്നുപ്രവര്‍ത്തിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ച് ശനിയാഴ്ച രാത്രി 11ഓടെയാണ് ഹോട്ടല്‍ അടച്ചത്. ഞായറാഴ്ച രാവിലെ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഹോട്ടല്‍ അടക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. ബഹളം ഉയര്‍ന്നതോടെ പൊലീസത്തെി പ്രതിഷേധക്കാരെ മടക്കി. ഭക്ഷണം തയാറാക്കിയിട്ടുണ്ടെന്നും അത് വെറുതെയാകുമെന്നും പറഞ്ഞ് ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ഉച്ചക്ക് രണ്ടോടെ ഡി.വൈ.എഫ്.ഐ വീണ്ടും പ്രകടനവുമായത്തെുകയായിരുന്നു. ഡി.വൈ.എഫ്.ഐ ടൗണ്‍ ബ്ളോക് പ്രസിഡന്‍റ് കെ. രാജേഷ്, മേഖലാ സെക്രട്ടറി കെ. അരുണ്‍, ഈസ്റ്റ് മേഖലാ സെക്രട്ടറി സുലൈമാന്‍, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. ഹോട്ടലുടമ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. പഴകിയ ഭക്ഷണം വിതരണം ചെയ്തെന്ന പ്രശ്നമല്ളെന്നും സംഭവത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും കടയുടമ മുസ്തഫ ആരോപിച്ചു. കഴിഞ്ഞ ദിവസം പഴകിയ ഭക്ഷണം നല്‍കിയെന്ന് പറഞ്ഞ് പേരാമ്പ്ര സ്വദേശി പ്രശ്നമുണ്ടാക്കിയത് ആസൂത്രിതമാണ്. മുമ്പ് ഇവിടെനിന്ന് പറഞ്ഞുവിട്ട ജീവനക്കാരനാണ് റഷീദ്. അയാള്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നും ഉടമ ആരോപിച്ചു. റഷീദിനും കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കുമെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ഹോട്ടല്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ മെഡിക്കല്‍ കോളജ് യൂനിറ്റ് പ്രകടനവും പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ധര്‍ണയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.