നാദാപുരം ഗവ. കോളജ് യാഥാര്‍ഥ്യമായി

നാദാപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം ഇപ്പോഴും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പ റഞ്ഞു. നാദാപുരം ഗവ. കോളജിന്‍െറ ഒൗപചാരിക ഉദ്ഘാടനം തെരുവന്‍പറമ്പില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇ.കെ. വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോളജിനുവേണ്ടി കിണമ്പ്രകുന്നില്‍ ജനകീയ കമ്മിറ്റി കണ്ടത്തെിയ അഞ്ചേക്കര്‍ സ്ഥലത്ത് അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്നാണ് കെട്ടിട നിര്‍മാണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചത്. ജനകീയ കമ്മിറ്റി കണ്‍വീനര്‍ സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. എന്‍. ലീന റിപ്പോര്‍ട്ടവതരിപ്പിച്ചു. എന്‍.പി. ദേവി, അജിത നടേമ്മല്‍, സി.വി.എം. നജ്മ, വി.പി. കുഞ്ഞികൃഷ്ണന്‍, സി. കുമാരന്‍, മുഹമ്മദ് ബംഗ്ളത്ത്, സി.കെ. ലത, എന്‍.കെ. മൂസ, എ. ആമിന ടീച്ചര്‍, ടി.ടി. നാണു, ഇ.കെ. സജിത്, പി.വി. ജയലക്ഷ്മി, എം.പി. സൂപ്പി, സി.കെ. നാസര്‍, കെ. സുബൈദ ടീച്ചര്‍, ടി.വി. ശങ്കരന്‍, അഹ്മദ് പുന്നക്കല്‍, വി.എം. ചന്ദ്രന്‍, രജീന്ദ്രന്‍ കപ്പള്ളി, കെ.ടി.കെ. ചന്ദ്രന്‍, കരിമ്പില്‍ ദിവാകരന്‍, പി.പി. ദാമോദരന്‍ അടിയോടി, കോടോത്ത് അന്ത്രു, സ്പെഷല്‍ ഓഫിസര്‍ പ്രഫ. കെ.കെ. അശ്റഫ്, നരിക്കോള്‍ ഹമീദ് ഹാജി, മണ്ടോടി ബഷീര്‍, കെ.പി. കുമാരന്‍ മാസ്റ്റര്‍, കെ.എം. രഘുനാഥ് എന്നിവര്‍ സം സാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.