വടകര: മലബാറിലെ വിവിധ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് സഹായകമാവുന്ന തലശ്ശേരി-മാഹി ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാത്ത സ്ഥലത്ത് അതു തുടങ്ങാനാവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കണ്ണൂക്കര ടൗണില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്തിന് പണിത മൂന്നുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2.75 കോടി രൂപ ചെലവിലാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ബൈപാസ് നിര്‍മാണ കാര്യങ്ങള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്‍െറ വെളിച്ചത്തില്‍ പണി തുടങ്ങാനുള്ള കേന്ദ്രാനുമതി ഉടന്‍ ലഭിക്കും. കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ക്കൊപ്പം തലശ്ശേരി-മാഹി ബൈപാസ് പുതുച്ചേരി സംസ്ഥാനത്തിന്‍െറ ഭാഗമായ മാഹി വഴിയാണ് കടന്നുപോകുന്നത്. ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിന്‍െറ ഭാഗവും ബൈപാസില്‍ വരുന്ന സാഹചര്യത്തില്‍ സ്ഥലമെടുപ്പില്‍ പഞ്ചായത്തിന്‍െറ സഹകരണവുമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പലയിടത്തും സ്ഥലമെടുപ്പ് നടപടി തുടങ്ങിയെങ്കിലും മാഹിയില്‍ ഒന്നുമായിട്ടില്ളെന്ന കാര്യം പുതുച്ചേരി സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തും. തലശ്ശേരി-മാഹി ബൈപാസ് പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ഏറക്കുറെ പരിഹാരമാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സി.കെ. നാണു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി മുഖ്യാതിഥിയായിരുന്നു. അഷ്റഫ് വട്ടച്ചാലില്‍, പി.പി. കവിത, കെ.സി. അബു, കെ.കെ. രമ, ഈങ്ങോളി ഷക്കീല, കോട്ടയില്‍ രാധാകൃഷ്ണന്‍, പാലേരി രമേശന്‍, എന്‍.പി. ഭാസ്കരന്‍, വള്ളില്‍ മുഹമ്മദ്, ശാരദ വത്സന്‍, പി.പി. ഗോപാലകൃഷ്ണന്‍, എം.പി. രാജന്‍, സി.കെ. മൊയ്തു, പഞ്ചായത്ത് പ്രസിഡന്‍റ് പി. ജയരാജന്‍, കെ. ബാബുരാജന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.