വടകര: കുടുംബശ്രീയുടെ മറവില്‍ ഓട്ടോറിക്ഷയുടെ വി.എം പെര്‍മിറ്റ് വന്‍ വില വാങ്ങി അനധികൃതമായി സ്വന്തക്കാര്‍ക്ക് മറിച്ചുവിറ്റെന്നാരോപിച്ച് വടകരയിലെ ഓട്ടോറിക്ഷാ ആര്‍.എം.ടി.യു ഘടകം സമരത്തിലേക്ക്. സമരത്തിന്‍െറ മുന്നോടിയായി ബുധനാഴ്ച വടകര പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമര പ്രഖ്യാപന കണ്‍വെന്‍ നടത്താന്‍ തീരുമാനിച്ചു. അനുവദിച്ച പെര്‍മിറ്റ് പരിധിയില്‍ എവിടെനിന്ന് ഓട്ടം എടുക്കാമെന്നും ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാനാഗ്രഹിക്കുന്ന ഏതൊരു പൗരനും അനുവദനീയ പരിധിയില്‍ തന്‍െറ വണ്ടി ഓടിക്കുന്നത് തടയാന്‍ ആവില്ളെന്നുമുള്ള ഹൈകോടതി വിധി ഉണ്ടായിട്ടും (ഡബ്ള്യു.പി.സി. 5054/2015) അധികാരികള്‍ അനാവശ്യമായി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. വടകര ടൗണില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്നവരും വടകര സി.ഐ ഒപ്പിട്ട് നല്‍കിയ ഐ.ഡി കാര്‍ഡുള്ളവരുമായ ഓട്ടോ തൊഴിലാളികളെ വാഹനവകുപ്പും പൊലീസധികാരികളും ചേര്‍ന്ന് കേസെടുത്ത് വന്‍ പിഴ ചുമത്തി ദ്രോഹിക്കുന്നെന്നാണ് ഒരു വിഭാഗം തൊഴിലാളികള്‍ പറയുന്നത്. ഇതിനിടെ കുടുംബശ്രീയുടെ മറവില്‍ നഗരസഭയിലെ ചിലരുടെ രാഷ്ട്രീയ താല്‍പര്യമനുസരിച്ച് 22ഓളം പുതിയ വി.എം പെര്‍മിറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കാതെ ചിലരുടെ ഭര്‍ത്താക്കന്മാര്‍ക്ക് നല്ല തുക വാങ്ങി വിറ്റെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ആര്‍.ടി.എ, വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ അനധികൃത വില്‍പനക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു പോംവഴിയില്ലാത്തതുകൊണ്ടാണ് സമരരംഗത്ത് ഇറങ്ങേണ്ടിവന്നതെന്ന് ഓട്ടോ സെക്ഷന്‍ ടൗണ്‍ കമ്മിറ്റി സെക്രട്ടറി അറിയിച്ചു. ടൗണ്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ സജീഷ് അധ്യക്ഷത വഹിച്ചു. ആര്‍.എം.ടി.യു ജില്ലാ സെക്രട്ടറി രവീന്ദ്രന്‍, ഏരിയാ സെക്രട്ടറി പി. ശ്രീജിത്ത്, വടകര ടൗണ്‍ സെക്രട്ടറി ടി.പി. ബാബു, കെ.കെ. സദാനന്ദന്‍, ആര്‍. രിജു, പി. മനോജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.