വഴി കാട്ടിയത്​ അമ്മ

കോട്ടയം: മലയാളത്തില്‍ ഒരു തലമുറയെ പ്രത്യേകതകളുള്ള എഴുത്തുശൈലിയിലൂടെ വായനയുടെ ലോകത്തേക്ക് ആകര്‍ഷിച്ച കോട്ടയം പുഷ്പനാഥിെന കഥകളുടെ ലോകത്തേക്ക് വഴിതെളിച്ചത് അമ്മയായിരുന്നു. വാരികകൾ ഉൾപ്പെടെ അമ്മ വരുത്തിയിരുന്ന പുസ്തകങ്ങളാണ് എഴുത്തിന് പ്രചോദനമായത്. കുട്ടിക്കാലത്തേ നോവലുകളും ആഴ്‌ചപ്പതിപ്പുകളുമൊക്കെ വായിച്ചു. രാത്രി വൈകുംവരെ അമ്മ അടുത്തിരുന്നു വായിപ്പിക്കും. ഒരു ഓണക്കാലത്ത് അമ്മ മരിച്ചുപോയി. അതോടെ ഏകാന്തതയായി. പുസ്‌തകങ്ങളെ കൂട്ടുതന്നിട്ടാണ് അമ്മ പോയതെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. സഹോദരിയുടെ വിവാഹം കഴിഞ്ഞുപോയതോടെ ശരിക്കും ഒറ്റപ്പെട്ടു. അപ്പോഴും എഴുത്തുകാരനാകണമെന്നൊന്നും തോന്നിയില്ല. ടി.ടി.സി കഴിഞ്ഞിറങ്ങി പത്തൊമ്പതാമത്തെ വയസ്സിൽ മലപ്പുറത്തെ ഒരു സ്‌കൂളിൽ താൽക്കാലിക ജോലി കിട്ടി. പിന്നീട് സ്ഥിരമായി. അധ്യാപകനായി കഴിഞ്ഞിട്ടും കുട്ടിക്കാലത്ത് മനസ്സിൽ കയറിയ കഥാപാത്രങ്ങൾ ഇറങ്ങിപ്പോയില്ല. ഒടുവിൽ പുഷ്‌പനാഥ് എന്ന ഡിറ്റക്‌ടീവ് നോവലിസ്‌റ്റി​െൻറ പേനയിൽ അപസർപ്പക നോവലി​െൻറ ചുവന്നമഷി നിറഞ്ഞു. ആദ്യ നോവൽ പിറന്നു- 'ചുവന്ന മനുഷ്യൻ'. പിന്നീട് കേരളം കണ്ടത് പുഷ്‌പനാഥി​െൻറ വാരിക വരുന്നതും കാത്ത് കടകളിൽ നിൽക്കുന്ന യുവാക്കളെയായിരുന്നു. മനുഷ്യമനസ്സുകളുടെ ആകംക്ഷയെ ഫലപ്രദമായി അക്ഷരങ്ങളിലൂടെ ചൂഷണം ചെയ്ത അദ്ദേഹത്തിന് വിമർശകരും ഏറെയായിരുന്നു. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് അവസാന നോവൽവരെ സ്വതസിദ്ധമായ ശൈലിയിൽനിന്ന് മാറ്റാൻ തയാറായില്ല. 'ആവശ്യക്കാർക്കുവേണ്ടി മാത്രമേ ഞാൻ എഴുതാറുള്ളൂ. നോവൽ വേണമെന്ന് പത്രാധിപർ ആവശ്യെപ്പട്ടാൽ എഴുതിത്തുടങ്ങും. ആരും ഇതുവെര പറ്റിച്ചിട്ടില്ല. എ​െൻറ കഥാപാത്രങ്ങൾ മദ്യപിക്കുെമങ്കിലും ഞാനൊരിക്കലും മദ്യപിച്ചിട്ടിെല്ലന്നും അദ്ദേഹം പറയുമായിരുന്നു. ഒരേസമയം നിരവധി നോവലുകൾ എഴുതുേമ്പാൾ കഥാപാത്രങ്ങളുടെ പേരും കഥയും മാറിപ്പോകാതെ എങ്ങനെ എഴുതും? അതിന് നൽകിയ മറുപടി ഇങ്ങനെ 'ഒാ...അങ്ങനൊന്നും ഇല്ലാന്നേ... കഥാപാത്രങ്ങളുടെ പേരും അവസാനം എവിടെ നിർത്തിയെന്ന് ഒാർത്തുവെക്കും. പിന്നെ കഥയെങ്ങോട്ടുപോവും എന്നൊന്നും ആലോചിക്കാറില്ല. കഥാപാത്രം അങ്ങോട്ടുപോകും.. ഞാൻ അവർക്ക് പിന്നാലെയും. ആദ്യം നോവലി​െൻറ പേരാണ് വരാറുള്ളത്. പേരിനനുസരിച്ച് കഥവരും. പിന്നെ കഥാപാത്രങ്ങൾ. അത്രയുമായാ പിന്നെ എഴുതിക്കൊണ്ടേയിരിക്കും'. കഴിഞ്ഞ പത്തിന് മകനും വൈൽഡ്‌ ലൈഫ് ഫോട്ടോഗ്രഫറും എഴുത്തുകാരനുമായ കോട്ടയം സലിം പുഷ്പനാഥ് കുഴഞ്ഞുവീണായിരുന്നു മരിച്ചത്. കുമളിക്കു സമീപം സലീമി​െൻറ റിസോർട്ടായ ആനവിലാസം ലക്‌ഷ്വറി പ്ലാേൻറഷൻ ഹൗസിൽ ആയിരുന്നു സംഭവം. മക​െൻറ മരണം അദ്ദേഹത്തെ ഏറെ തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.