ഓ​ൾ കേ​ര​ള പോ​ളി​ടെ​ക്‌​നി​ക് ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ളി​ൽ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ

കോ​ഴി​ക്കോ​ട് കേ​ര​ള ഗ​വ. പോ​ളി​ടെ​ക്‌​നി​ക് ടീ​മി​ന് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ഓ​ൾ കേ​ര​ള പോ​ളി​ടെ​ക്‌​നി​ക് ഗെ​യിം​സ് മ​ത്സ​ര​ം

കോ​ട്ട​യം: ഓ​ൾ കേ​ര​ള പോ​ളി​ടെ​ക്‌​നി​ക് ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ നാ​ഗ​മ്പ​ടം ഇ​ൻ​ഡോ​ർ സ്‌​റ്റേ​ഡി​യ​ത്തി​ൽ എം.​ജി സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ. ​ബി​നു ജോ​ർ​ജ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട്ട​യം ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​ഡി. ആ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു ഗ​ണേ​ഷ്, വി. ​അ​നി​ൽ, മു​ഹ​മ്മ​ദ് ഷി​ജു, നെ​ഗു​ൽ ബ്രൈ​റ്റ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ട്ട​യം ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജാ​ണ് ആ​തി​ഥേ​യ​ർ. ബാ​സ്‌​ക​റ്റ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പി​ൽ എ​ട​വ​ണ്ണ ഓ​ർ​ഫ​നേ​ജ് പോ​ളി​ടെ​ക്‌​നി​ക് ഒ​ന്നാം​സ്ഥാ​ന​വും മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് ര​ണ്ടാം​സ്ഥാ​ന​വും ആ​ല​പ്പു​ഴ കാ​ർ​മ​ൽ​പോ​ളി മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ഓ​ർ​ഫ​നേ​ജ് പോ​ളി​ടെ​ക്‌​നി​ക്കി​ലെ പി.​വി. ഭ​വി​ത്ത് ആ​ണ് മി​ക​ച്ച ക​ളി​ക്കാ​ര​ൻ. അ​മ​ല​ഗി​രി ബി.​കെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മി​നി തോ​മ​സ് സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി.

ഷ​ട്ടി​ൽ ബാ​ഡ്മി​ന്റ​ൺ മ​ത്സ​ര​ങ്ങ​ളി​ൽ വ​നി​ത​വി​ഭാ​ഗ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, പ​യ്യ​ന്നൂ​ർ റ​സി​ഡ​ൻ​ഷ്യ​ൽ വി​മ​ൺ പോ​ളി​ടെ​ക്‌​നി​ക്, കാ​യം​കു​ളം ഗ​വ. വി​മ​ൺ പോ​ളി​ടെ​ക്‌​നി​ക് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. മി​ക​ച്ച ക​ളി​ക്കാ​രി​യാ​യി നെ​ടു​മ​ങ്ങാ​ട് പോ​ളി​യി​ലെ ബി. ​അ​ന​ന്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​രു​ഷ​വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളി​ൽ തൃ​ശൂ​ർ എം.​ടി.​ഐ, നോ​ർ​ത്ത് പ​റ​വൂ​ർ കൂ​റ്റു​ക്കാ​ര​ൻ പോ​ളി​ടെ​ക്‌​നി​ക്, പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. എം.​ടി.​ഐ​യി​ലെ വ​സു​ദേ​വ് മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു തോ​മ​സ് സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി.

വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പി​ൽ കോ​ഴി​ക്കോ​ട് കേ​ര​ള ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ചാ​മ്പ്യ​ൻ​മാ​രാ​യി. ഏ​രീ​സ് അ​ട്ട​പ്പാ​ടി ര​ണ്ടാം സ്ഥാ​ന​വും ആ​ല​പ്പു​ഴ കാ​ർ​മ​ൽ പോ​ളി മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. കോ​ഴി​ക്കോ​ട് പോ​ളി​യി​ലെ തൃ​ഷ്ണ​ജി​ത്ത് ബെ​സ്റ്റ് അ​റ്റാ​ക്ക​റാ​യും അ​ർ​ജു​ൻ ദേ​വ് ബെ​സ്റ്റ് സെ​റ്റ​റാ​യും ഏ​രീ​സ് അ​ട്ട​പ്പാ​ടി​യി​ലെ അ​ശ്വി​നെ ബെ​സ്റ്റ് പെ​ർ​ഫോ​മ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - All Kerala Polytechnic Games Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.