മന്ത്രി പറഞ്ഞ ദിനത്തിലേക്ക് 20 നാൾ ---------------------------മൂന്നുങ്കവയൽ റോഡി​െൻറ ശനിദശ മാറുമോ;​ നാട്ടുകാർ ദിവസങ്ങളെണ്ണുന്നു

കാഞ്ഞാർ: വർഷങ്ങളായി തകർന്നുകിടക്കുന്ന കാഞ്ഞാർ -മൂന്നുങ്കവയൽ റോഡ് നന്നാക്കുമെന്ന മന്ത്രിയുടെ ഉറപ്പ് യാഥാർഥ്യമാകുന്ന ദിവസവും എണ്ണിക്കഴിയുകയാണ് കാഞ്ഞാർ ജനത. പ്രദേശത്ത് രൂപപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി 30 ദിവസത്തിനകം തകർന്നു കിടക്കുന്ന കാഞ്ഞാർ-മൂന്നുങ്കവയൽ റോഡ് നന്നാക്കുമെന്ന് മന്ത്രി ജി. സുധാകരൻ ഉറപ്പ് നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.എം ഫ്ലക്സ് അടിച്ചതോടെ നാട്ടുകാരും മറ്റൊരു ഫ്ലക്സ് അടിച്ചു. മന്ത്രി നൽകിയ 30 ദിവസം കാലാവധിയിൽ ഓരോ ദിവസവും കൊഴിയുന്നത് ഫ്ലക്സിൽ ഇവർ കൗണ്ട് ഡൗൺ ചെയ്യുന്നു. നാല് വർഷമായി തകർന്ന് കിടക്കുന്ന ഈ റോഡ് നന്നാക്കുന്നതിന് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. കാഞ്ഞാർ- മണപ്പാടി റോഡിനെ ആശ്രയിച്ച് നൂറുകണക്കിന് കുടുംബങ്ങളാണുള്ളത്. റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാൻ ആവശ്യപ്പെട്ട് അനവധി ജനകീയ സമരങ്ങൾ നടത്തിയെങ്കിലും റോഡിലെ കുഴികൾ വലുതാകുന്നതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ ദിവസേന കടന്നുപോകുന്നത്. അപകടവും പതിവാണ്. കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അനവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് കൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. മേജർ ഡിസ്ട്രിക്ട് റോഡി​െൻറ പദവിയുണ്ടെങ്കിലും ജില്ലയിലെ ഏറ്റവും തകർന്ന റോഡാണ് കാഞ്ഞാർ-വെങ്കിട്ട- മൂന്നുങ്കവയൽ വഴിയുള്ള മൂലമറ്റം റോഡ്. കുറവൻ-കുറത്തി ശിൽപത്തിലെ വിള്ളൽ ഭീഷണി നെടുങ്കണ്ടം: രാമക്കൽമേട്ടിലെ കുറവൻ-കുറത്തി ശിൽപത്തിലെ വിള്ളൽ ഭീഷണിയാകുന്നു. ചുറ്റും പൊട്ടിത്തകർന്ന് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ശിൽപം. പ്രകൃതിയുടെ വശ്യസൗന്ദര്യവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞ് കിടക്കുന്ന ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ രാമക്കൽമേട്ടിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപമാണ് ഭീതി വിതക്കുന്നത്. കുറത്തിയുടെ കഴുത്ത് ഒടിഞ്ഞും കാല് പൊട്ടിയുമാണ് നിലകൊള്ളുന്നത്. പീഠം പൊട്ടി വിണ്ടുകീറി രണ്ടായി മാറി. നിർമാണം പൂർത്തിയാക്കി 14 വർഷമായിട്ടും ഇതി​െൻറ ഉദ്ഘാടനം നടന്നിട്ടില്ല. ഒരിക്കൽ പൊട്ടൽ വീണത് അടച്ചിരുന്നു. 14 ലക്ഷം രൂപ ചെലവിൽ ഒരുവർഷം കൊണ്ടാണ് ശിൽപം നിർമിച്ചത്. ശിൽപത്തിന് 37 അടിയാണ് ഉയരം. 20 അടിയോളം വ്യാസമുള്ള കൽമണ്ഡപത്തിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്ന കുറത്തിയും സമീപത്ത് കല്ലിൽ പോരുകോഴിയുമായിരുന്ന് കിന്നാരം പറയുന്ന കുറവനുമടങ്ങുന്നതാണ് ശിൽപം. സമീപത്ത് ഇവരുടെ പുത്രനുമുണ്ട്. കേരളത്തിലെ ഇരട്ട ശിൽപങ്ങളിൽ ഏറ്റവും വലുതാണിത്. ശിൽപി കാനായി കുഞ്ഞിരാമ​െൻറ ശിഷ്യൻ ജിന്നൻ, വിഷ്ണു, ബിനു, ഹരിദാസ് എന്നിവർ ചേർന്നാണ് ശിൽപം നിർമിച്ചത്. വേണ്ടത്ര സുരക്ഷ സംവിധാനമില്ലാത്തതും രാമക്കൽമേടിന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അഗാധ ഗർത്തങ്ങളും പാറക്കെട്ടുകളും നിറഞ്ഞ ഇവിടെ അപകടം പലപ്പോഴും തലനാരിഴക്കാണ് ഒഴിവാകുന്നത്. പാറക്കെട്ടിന് മുകളിലൂടെയുള്ള യാത്ര ഹരം പകരുമെങ്കിലും കമ്പിവേലികളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. കാറ്റാടി പദ്ധതികൾ ആരംഭിച്ച ശേഷം സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടുമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ജില്ലയിൽ ഏറ്റവും അധികം വർധനവുണ്ടായ ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കൽമേട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തോളം വർധനവാണുള്ളത്. ദിനേന ശരാശരി 1,200 പേർ വീതം എത്തുന്നുണ്ട്. മുമ്പ് അഞ്ചുരൂപയായിരുന്ന പാസ് നിരക്ക് പത്തുരൂപയാക്കിയത് വരുമാനം കുത്തനെ വർധിപ്പിച്ചിട്ടുമുണ്ട്. തേക്കടി-,മൂന്നാർ കേന്ദ്രങ്ങളിലേക്ക് പോകുന്ന വിദേശീയരടക്കമുള്ള സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. എന്നാൽ, സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ അലംഭാവം നിലനിൽക്കുന്നു. മതവിജ്ഞാന സദസ്സ് ഉടുമ്പന്നൂർ: ഉടുമ്പന്നൂർ വലിയവീട്ടിൽ പള്ളി മഖാമിൽ ആണ്ട് നേർച്ചയോടനുബന്ധിച്ച് ദീനി വിജ്ഞാന സദസ്സും ദുആ മജ്ലിസും ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ഒന്നിന് വൈകീട്ട് അഞ്ചിന് പതാക ഉയർത്തലും മൗലീദ് പാരായണവും 6.30ന് ദിഖ്റ് ഹൽഖയും നടക്കും. രണ്ടിന് വൈകീട്ട് 6.30ന് പൊതുസമ്മേളനം കാരൂക്കാപ്പള്ളി ഇമാം ഷഫീഖ് ബാഖവി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.