വാഹനാപകടം ഇല്ലാത്ത കേരളത്തിനായി ബി.സി.എം വിദ്യാർഥിനികളുടെ വേറിട്ട പരിപാടി

കോട്ടയം: വാഹനാപകടം ഇല്ലാത്ത കേരളത്തിനായി ബി.സി.എം കോളജ് വിദ്യാർഥിനികളുടെ വേറിട്ട പരിപാടി. വിദ്യാർഥികളും സ്റ്റാഫും അടങ്ങുന്ന 2000ലധികം പേർ സ്വന്തം കൈപ്പടയിൽ തയാറാക്കിയ റോഡ് സുരക്ഷ നിർദേശമടങ്ങുന്ന 2000 കത്തുകൾ കോളജ് ഭിത്തിയിൽ പതിപ്പിച്ച് വാൾ ഒാഫ് ലെറ്റേഴ്സ് തയാറാക്കിയായിരുന്നു വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്. എൻ.എസ്.എസ് യൂനിറ്റ് നേതൃത്വം നൽകിയ പരിപാടി സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് ഈ കത്തുകൾ ശിപാർശ ചെയ്യുന്ന ഉപരിപത്രത്തിൽ ഒപ്പുവെച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. കോളജ് വിദ്യാർഥിനികളുടെ റോഡ് സുരക്ഷ സന്ദേശം അറിയിച്ചുള്ള ഇരുചക്രവാഹന റാലിയും അദ്ദേഹം ഫ്ലാഗ്ഒാഫ് ചെയ്തു. കോളജ് നടത്തിയ ഡ്രൈവിങ് പരിശീലനത്തിലൂടെ ലൈസൻസ് നേടിയ 50 വനിതകളാണ് റാലിയിൽ പങ്കാളികളായത്. കോളജ് യൂനിയൻ അധ്യക്ഷ അഥീന അനിൽ റോഡ് സുരക്ഷ നിർദേശ പ്രഖ്യാപനം നടത്തി. കോളജ് മാനേജർ ഫാ.അലക്സ് ആക്കപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബെറ്റ്സി, കോളജ് കോർപറേറ്റ് സെക്രട്ടറി ഫാ. ഫിൽമോൻ കളത്ര, എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർമാരായ ഡോ. ജോർജ് മാത്യു, പ്രഫ. അനിൽ സ്റ്റീഫൻ, എൻ.എസ്.എസ് യൂനിറ്റ് സെക്രട്ടറി അമല സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ചിത്രം- KTG52 B C M COLLEGE കോട്ടയം ബി.സി.എം കോളജ് വിദ്യാർഥിനികളുടെ റോഡ് സുരക്ഷ സന്ദേശത്തി​െൻറ ഭാഗമായി പുതിയതായി ലൈസൻസ് നേടിയ 50 പേരുടെ ഇരുചക്രവാഹന റാലി സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.