കോട്ടയം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ േഗ്രഡ് രണ്ട് റാങ്ക് ഹോൾഡേഴ്സ് മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നൽകി. 2017ൽ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് തുക സംഭാവന ചെയ്തത്. റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളായ ഐശ്വര്യ, രഞ്ജിത്, അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് ഡി.ഡി കൈമാറിയത്. നിയമനം വേഗത്തിലാക്കണമെന്ന നിവേദനവും മന്ത്രിക്കു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.