ദുരന്തവ്യാപ്​തി തിട്ടപ്പെടുത്താൻ കഴിയാതെ ജില്ല ഭരണകൂടം

തൊടുപുഴ: ഇടുക്കിയിലുണ്ടായ ദുരന്തത്തി​െൻറ വ്യാപ്തി തിട്ടപ്പെടുത്താൻ കഴിയാതെ ജില്ല ഭരണകൂടം. അഞ്ച് താലൂക്കുകളിലുമായി റോഡുകളും വീടുകളും പൂർണമായി ഒലിച്ചുപോയി. നിരവധി വീടുകൾ ഭാഗികമായി തകർന്നു കിടക്കുകയാണ്. പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലുണ്ടായ കൃഷിനാശത്തി​െൻറ കണക്കും വ്യക്തമല്ല. ഗതാഗത സൗകര്യങ്ങളും ടെലിഫോൺ ബന്ധവും പുനഃസ്ഥാപിച്ചാലേ ജില്ലയിലെ ദുരന്തത്തി​െൻറ ചിത്രം വ്യക്തമാവൂ. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുംപെടാതെ വീടുകളിൽ കഴിയുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനാണ് ഇപ്പോൾ മുൻഗണന. മൊബൈൽ ഫോണിന് റേഞ്ചില്ലാത്തതിനാൽ പൊലീസ് വയർെലസിലൂടെയാണ് ജില്ല ആസ്ഥാനവുമായി താലൂക്കുതല ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നത്. കലക്ടറേറ്റിലേക്ക് ബന്ധപ്പെടാൻപോലും കഴിയാത്ത സ്ഥിതിയാണ്. തൊടുപുഴയിൽനിന്ന് ഇടുക്കിയിലേക്കുള്ള റോഡ് മണ്ണിടിഞ്ഞ് ഗതാഗതയോഗ്യമല്ലാതായതോടെ ഇവിടെ ഉദ്യോഗസ്ഥരടക്കം കുടുങ്ങിക്കിടക്കുകയാണ്. തേയില-ഏലത്തോട്ടങ്ങളിൽ ദുരിതം; കൂട്ടിന് ദാരിദ്ര്യവും അടിമാലി: പ്രളയത്തിൽ പൊറുതിമുട്ടി എസ്റ്റേറ്റ് മേഖല. എസ്റ്റേറ്റുകളിൽ ജോലികൾ മുടങ്ങിയതോടെ വരുമാനമാർഗങ്ങളില്ലാതെ നൂറുകണക്കിന് തൊഴിലാളികളാണ് ദുരിതത്തിലായത്. തൊഴിൽ മേഖല സ്തംഭിച്ചിട്ട് 15 ദിവസമായി. ഗതാഗത മാർഗങ്ങളെല്ലാം അടഞ്ഞതിനാൽ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല. കനത്ത മഴ കുറഞ്ഞെങ്കിലും മണ്ണിടിച്ചിലും മറ്റും തുടരുന്നതിനാൽ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. തെയിലത്തോട്ടം മേഖലക്ക് പുറമെ ഏലത്തോട്ടമേഖലയും നിശ്ചലാവസ്ഥയിലാണ്. ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലായി ഒന്നരലക്ഷത്തോളം തൊഴിലാളികൾ ഈ മേഖലയിൽ ജോലിയെടുക്കുന്നു. കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും ഈ മേഖലയെ നിശ്ചലമാക്കി. പ്രധാന എസ്റ്റേറ്റുകളായ ടാറ്റ, ഹാരിസൺ മലയാളം ഉൾെപ്പടെ തൊഴിൽ നിർത്തിവെച്ചിരിക്കുകയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ തൊഴിലാളികളാണ്. മികച്ച താമസ സൗകര്യമോ, റോഡ് സംവിധാനങ്ങളോ ഇല്ലാത്ത ഇവർക്ക് കനത്ത ദുരിതം വിതച്ചാണ് ഇത്തവണ മഴക്കാലമെത്തിയത്. മൂന്നാറിെല പോതമേട് പോലുള്ള എസ്റ്റേറ്റുകളിൽ തൊഴിലാളികൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആറ്റുകാട് പാലം വെള്ളമെടുക്കുകയും മൂന്നാർ ഹെഡ്വർക്ക്സ് ഡാം കവിഞ്ഞ് നിൽക്കുന്നതുമാണ് ഇവിടം ഒറ്റപ്പെടാൻ കാരണം. ടൗണിലെത്താനും നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും കഴിയാതെ കുടുങ്ങിക്കിടക്കുന്ന ഇവർക്ക് പുറമെനിന്ന് സഹായങ്ങൾ ലഭിച്ചിട്ടില്ല. റേഷൻ മാത്രമാണ് ഇവർക്ക് അൽപമെങ്കിലും ആശ്വാസം പകരുന്നത്. ഇതാകെട്ട ചുമന്നെത്തിക്കുന്നതിനാൽ നാമമാത്രമാണ് വിതരണം. ചിലയിടങ്ങളിൽ കിട്ടിയിട്ടുമില്ല. താമസ സ്ഥലത്തി​െൻറ ശോച്യാവസ്ഥയും ദുരിതം ഇരട്ടിയാക്കുന്നു. ലയങ്ങളിൽ ഭൂരിഭാഗവും ചോർന്നൊലിക്കുന്നു. മഴ കനത്ത് പെയ്തതോടെ ഉറവ വെള്ളം ഇറങ്ങി കക്കൂസുകൾ നിറഞ്ഞൊഴുകുന്നു. താമസ സൗകര്യങ്ങളുടെ പോരായ്മകളെക്കുറിച്ച് നിരവധി പരാതികൾ കാലങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും അവയൊന്നും പരിഹരിക്കപ്പെട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.