കോട്ടയം: തുടർച്ചയായ കനത്തമഴക്ക് ശനിയാഴ്ച നേരിയ ശമനമുണ്ടായിരുന്നെങ്കിലും നദികളിൽ ജലനിരപ്പ് ഉയർന്നു. മീനച്ചിലാർ, മണിമലയാർ, കൊടൂരാർ, മീനന്തറയാർ തുടങ്ങിയ നദികളിലാണ് ജലനിരപ്പ് ഉയർന്നത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിനൊപ്പം ഇടവിട്ട് പെയ്യുന്ന മഴമൂലം മലയോരമേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. തീക്കോയി, വെള്ളിക്കുളം, തലനാട്, അടിവാരം, മൂന്നിലവ് മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ശക്തമാണ്. ഇതുമൂലം മീനച്ചിലാറ്റിലും കൈത്തോടുകളിലും ജലം ഇരച്ചെത്തിയാല്‍ സമീപ മേഖലകളില്‍ വീണ്ടും വെള്ളപ്പൊക്ക സാധ്യത മുന്‍നിര്‍ത്തിയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ചെറുതോണി അണക്കെട്ടിെൻറ അഞ്ച് ഷട്ടറുകൾ തുറന്നതോടെ പെരിയാറിലൂടെ എറണാകുളം ജില്ലയിൽ എത്തി വേമ്പനാട്ടുകായലിൽ നിറഞ്ഞ് പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ആശങ്കയുണ്ടായിരുന്നു. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ജില്ലയില്‍ വരുംദിവസങ്ങളിലും മഴ ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കഭീതിയുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കാൻ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. പിതൃസ്മരണയിൽ ബലിതർപ്പണത്തിന് ആയിരങ്ങളെത്തി കോട്ടയം: പിതൃസ്മരണയിൽ ബലിതർപ്പണത്തിന് ആയിരങ്ങളെത്തി. ശനിയാഴ്ച പുലർച്ച അഞ്ചുമുതൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ പിതൃബലി നടന്നു. കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ച അഞ്ചുമുതൽ ബലിതർപ്പണ പൂജകൾ ആരംഭിച്ചു. ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ ശാന്തി, മേൽശാന്തി കുമരകം രജീഷ് എന്നിവരുടെ കാർമികത്വത്തിലാണ് ബലിതർപ്പണം നടത്തിയത്. ജില്ലയിലെ പ്രധാന ബലിതർപ്പണകേന്ദ്രമായ നാഗമ്പടത്ത് ഭക്തജനങ്ങളുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിതൃബലി, തിലഹവനം, കൂട്ടനമസ്കാരം എന്നീ പൂജകൾക്കായി പ്രത്യേക തറകളും സജ്ജീകരിച്ചിരുന്നു. തിരുനക്കര പുതിയതൃക്കോവിൽ മഹാവിഷ്ണുക്ഷേത്രത്തിൽ തന്ത്രി കണ്ഠരര് മോഹനരുടെ സാന്നിധ്യത്തിൽ മാലം താമരശ്ശേരി ഇല്ലം മനോജ് കുമാർ, നാരായണശർമ എന്നിവരുടെ കാർമികത്വം വഹിച്ചു. വേദഗിരി ശാസ്താ ക്ഷേത്രത്തിലെ വ്യാസതീർഥത്തിൽ പുലർച്ചക്ക് ആരംഭിച്ച ബലികർമാദികൾ ഉച്ചവരെ നീണ്ടു. വെന്നിമല ശ്രീരാമ ലക്ഷ്മണസ്വാമി ക്ഷേത്രത്തിലെ തീർഥക്കുളത്തിൽ നടന്ന പിതൃതർപ്പണത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ പിതൃസ്മരണാർഥം തിലകഹവനവും വിഷ്ണുപൂജയും നടന്നു. തെക്കേവല്യമ്പലത്തിൽ തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. വാവുബലിക്ക് എത്തുന്നവർക്കായി പുതുപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽനിന്ന് പ്രത്യേക കെ.എസ്.ആർ.ടി.സി സർവിസും ഉണ്ടായിരുന്നു. വൈക്കം ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രം, പാലാ കടപ്പാട്ടൂർ, ഉദയനാപുരം പിതൃകുന്നം, ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രം, കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം, മുത്തെൻറ നട മഹാദേവ ക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, കൈനടി കരുമാത്ര, വാഴൂർ വെട്ടിക്കാട്ട്, കൊടുങ്ങൂർ, തൃക്കൊടിത്താനം മഹാക്ഷേത്രം, എരുമേലി ശാസ്താക്ഷേത്രം, കുടമാളൂർ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രം, തിരുവഞ്ചൂർ നരിമറ്റം ദേവീക്ഷേത്രം, കൂരോപ്പട മാടപ്പാട് ശ്രീഭഗവതി ക്ഷേത്രം, മുട്ടമ്പലം കൊപ്രത്ത് ദുർഗാക്ഷേത്രം എന്നിവിടങ്ങളിലും പിതൃതർപ്പണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.