തൊടുപുഴ: ഒന്നിനുപിറകെ ഒന്നായി കൊലപാതക വാർത്തകളിൽ നിറയുകയാണ് ഹൈറേഞ്ച്. ഉറ്റവരുടെ കൊലക്കത്തിക്കോ അകന്നബന്ധുക്കളുടെ ക്രൂരതക്കോ ഇരയാകുന്നവരാണ് ഏറെയും. അതല്ലെങ്കിൽ അവിഹിതബന്ധത്തിെനാടുവിൽ കാമുകെൻറ കത്തിക്കിരയാകുന്നു. ഇതെന്തായാലും ഇടുക്കിയെ നടുക്കി കൊലപാതകങ്ങൾ വർധിക്കുകയാണ്. ജില്ലയിൽ പത്ത് മാസത്തിനിടെ കൊല്ലപ്പെട്ടത് പിഞ്ചുകുഞ്ഞ് ഉൾെപ്പടെ 19 പേർ. പത്ത് ദിവസത്തിനിടെ മൂന്ന് കേസാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൊലപാതകക്കേസുകളുടെ എണ്ണം വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം ചെറുതോണിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അടിമാലിയിൽ യുവതിയെ വീട്ടുമുറ്റത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവവും ആ ആഴ്ചയിലാണ്. ഇതിനുമുമ്പ് കട്ടപ്പന വെള്ളയാംകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. ഇൗ രണ്ട് സംഭവങ്ങളിലും പ്രതികളെ പൊലീസ് കൈയോടെ പിടികൂടിയിരുന്നു. കൊല്ലെപ്പട്ടവരുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരോ ബന്ധുക്കളോ ആയിരുന്നു പ്രതികളിൽ ഭൂരിഭാഗവും. എന്നാൽ, അടുത്തിടെ നടന്ന നാല് കേസുകളിൽ ഇതുവരെ തുമ്പുകണ്ടെത്താൻ പോലും കഴിഞ്ഞില്ല. തെളിവുകളുടെ അഭാവത്താൽ ഈ കേസുകളിലെ അന്വേഷണം വഴിമുട്ടിയനിലയിലാണ്. രാജഗുരു വധം: പ്രതികൾ കാണാമറയത്ത് കണ്ണൻ ദേവൻ കമ്പനിയുടെ ഗുണ്ടുമല എസ്റ്റേറ്റിലെ ശിശുപരിപാലന കേന്ദ്രത്തിൽ ജീവനക്കാരിയായിരുന്ന രാജഗുരു ജോലിക്കിടെ കുഞ്ഞുങ്ങൾക്ക് മുന്നിൽെവച്ചാണ് കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 14നാണ് സംഭവം. കൊല്ലപ്പെട്ട രാജഗുരുവിെൻറ കൊലയാളിയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. നഷ്ടപ്പെട്ട ആഭരണങ്ങളും കൊലക്കുപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കാനാകാത്തത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പൊലീസ് സംശയിക്കുന്ന ചിലർ ഇപ്പോഴും നിരീക്ഷണത്തിലാണെങ്കിലും അവർ കുറ്റക്കാരാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ലഭ്യമായിട്ടില്ല. വിഷ്ണു വധം; തുമ്പില്ലാതെ പൊലീസ് അമയപ്രയിൽ യുവാവിനെ വീട്ടിനകത്ത് കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം നടന്ന് ഒന്നരമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. കശാപ്പു തൊഴിലാളിയായ തുരുത്തേൽ വിഷ്ണുവിനെ (25) കഴിഞ്ഞമാസം 11ന് പുലർച്ച 3.30 ഓടെയാണ് വാടകവീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷ്ണു ജോലിചെയ്യുന്ന അറവുശാലയുടെ ഉടമ, വിഷ്ണുവിനെ കൂട്ടിക്കൊണ്ടുപോകാൻ ബൈക്കിൽ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. വീടിെൻറ മുൻവശത്തെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനാൽ അകത്തുകയറി നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്നനിലയിൽ കണ്ടെത്തുന്നത്. മാംസ വിൽപനക്കാരും മീൻകച്ചവടക്കാരും ഉപയോഗിക്കുന്ന നീളൻ കത്തികൊണ്ട് നെഞ്ചിൽ കുത്തേറ്റാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷ്ണുവിന് കഞ്ചാവ്, മദ്യം തുടങ്ങി പല ഇടപാടുകൾ ഉള്ളതായും തുടർന്നുണ്ടായ തർക്കമോ വൈരാഗ്യമോ ആണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. വിഷ്ണുവുമായി ബന്ധമുള്ളവരെ ചോദ്യംചെയ്തെങ്കിലും ഇതുവരെ പ്രതിയെക്കുറിച്ച് സൂചനപോലും ലഭിച്ചില്ല. വിഷ്ണുവിനെ കുത്താനുപയോഗിച്ച ആയുധവും ഇതുവരെ കണ്ടെത്തിയില്ല. തൊടുപുഴ സി.ഐ എൻ.ജി. ശ്രീമോനാണ് അന്വേഷണച്ചുമതല. ഗീത മൺമറഞ്ഞിട്ട് ആറുവർഷം; കൊലയാളിയെ പിടികൂടാനായില്ല മൂന്നാർ തോട്ടം മേഖലയെ ആകെ ഞെട്ടിച്ച കൊലപാതകമായിരുന്നു 2011 മാർച്ച് 19ന് കണ്ണൻ ദേവൻ കമ്പനിയുടെ കല്ലാർ എസ്റ്റേറ്റിൽ നടന്നത്. ഈ എസ്റ്റേറ്റിലെ പുതുക്കാട് ഡിവിഷനിൽ ജഗന്നാഥെൻറ ഭാര്യ ഗീതയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭർത്താവ് ജഗന്നാഥനെ അതിനുശേഷം കാണാതായതും സാഹചര്യത്തെളിവുകളും കണക്കിലെടുത്ത് ജഗന്നാഥനാണ് കൊലക്ക് ഉത്തരവാദിയെന്ന് പൊലീസ് ഉറപ്പിച്ചെങ്കിലും സംഭവം നടന്ന് ആറുവർഷം പിന്നിട്ടിട്ടും ഇയാളെ പിടികൂടാനായില്ല. വയോധികയുടെ മരണം: അന്വേഷണം എങ്ങുമെത്തിയില്ല ദുരൂഹസാഹചര്യത്തിൽ തലക്കടിയേറ്റ് വയോധിക മരിച്ച സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം. 2016 ഫെബ്രുവരി ആറിനാണ് ഇലപ്പള്ളി കുപ്പിലാനിക്കൽ അന്നമ്മക്ക് (96) വീട്ടുമുറ്റത്ത് ഗ്രാമ്പൂ നിരത്തുന്നതിനിടെ തലക്കടിയേറ്റ് ഗുരുതര പരിക്കേറ്റത്. ഇവർ ധരിച്ച ഒന്നര പവെൻറ മാലയും കാണാതായിരുന്നു. മോഷണശ്രമത്തിനിടെയുള്ള ആക്രമണമായിരുെന്നന്നാണ് കരുതുന്നത്. തുടർന്ന് വയോധിക ഒരുമാസമായി തൊടുപുഴയിലും മൂലമറ്റത്തുമായി ചികിത്സയിലായിരുന്നു. തുടർന്ന് വീട്ടിലേക്ക് മാറ്റി. രണ്ടുമാസത്തോളം അബോധാവസ്ഥയിലായിരുന്ന ശേഷം മരിക്കുകയായിരുന്നു. കേസന്വേഷണം എങ്ങുമെത്തിയില്ല. തുടക്കത്തിൽ കാഞ്ഞാർ പൊലീസാണ് കേസ് അന്വേഷിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലെത്തത്തി പലതവണ അന്വേഷണം നടത്തിയിട്ടും കേസിൽ പുരോഗതിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.