തോട്ടം മേഖലകളിൽ അസ്വസ്ഥതപടർത്തി ദുരൂഹമരണങ്ങളും കൊലപാതകങ്ങളും

മൂന്നാർ: ക്രിമിനലുകളുടെ കടന്നുകയറ്റം തോട്ടങ്ങളിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളിൽ അസ്വസ്ഥതപടർത്തുന്നു. കുടിയേറ്റകാലത്തിനു ശേഷം ഒരുനൂറ്റാണ്ട് പിന്നിട്ട മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ സമാധാനാന്തരീക്ഷത്തിനാണ് ഇതുവഴി ഭംഗം നേരിട്ടത്. തോട്ടങ്ങളും ലയങ്ങളും പണ്ടേപ്പോലെ സുരക്ഷിതമെല്ലന്ന വസ്തുത തൊഴിലാളികളുടെ ഉറക്കവും കെടുത്തുന്നു. ഒരു വർഷത്തിനിടെ നടന്ന കൊലപാതകങ്ങളുടെയും ദുരൂഹമരണങ്ങളുടെയും ചുരുളഴിയാത്തതും ആശങ്കയുണർത്തുന്നുണ്ട്. ഒരാഴ്ചക്കിടെ കേരള, തമിഴ്നാട് അതിർത്തിയിൽ മൂന്നു മരണങ്ങളാണ് നടന്നത്. ബോഡിമെട്ട് മണപ്പട്ടിയിൽ എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശികളായ രണ്ട് ഓട്ടോൈഡ്രവർമാർ വെട്ടേറ്റു മരിച്ചപ്പോൾ ഉടുമലപ്പേട്ടയിൽ 19 കാരിയായ വിദ്യാർഥിനിയുടെ അസ്വാഭാവിക മരണം മൂന്നാറിനെ മൂകമാക്കി. യുവാക്കൾ ക്രൂരമായി വെട്ടിക്കൊല്ലപ്പെട്ടപ്പോൾ വിദ്യാർഥിനിയുടെ മൃതദേഹം ഹോസ്റ്റലിലെ വാട്ടർ ടാങ്കിൽ മുങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. സെപ്റ്റംബർ 20ന് കൊരണ്ടക്കാട് വിമലാലയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി മാട്ടുപ്പെട്ടി ഡാമിൽ വീണ് മരിച്ചിരുന്നു. ഇത് കൊലപാതകമാണെന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷിതാക്കൾ ഡി.ജി.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി സമർപ്പിച്ചിരുന്നു. കൊലപാതകമെന്ന് ഉറച്ചുവിശ്വസിക്കുന്ന നിത്യയുടെ പിതാവ് ഇപ്പോഴും പൊലീസിൽനിന്ന് നീതികിട്ടുമെന്ന പ്രതീക്ഷയിലാണ്. ഗുണ്ടുമല എസ്റ്റേറ്റിലെ തൊഴിലാളിയായ അസം സ്വദേശി ബാറൂക്കിനെ കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മാസങ്ങൾക്കുമുമ്പ് നമയക്കാട് എസ്റ്റേറ്റ് സ്വദേശിയായ യുവാവിനെ സമീപെത്ത പാലത്തിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇത്തരം കേസുകളിൽ ഒന്നുപോലും തെളിയിക്കാനാകാത്തത് പൊലീസിനും തിരിച്ചടിയായി. ആയ രാജഗുരു കൊല്ലപ്പെട്ട് പത്തുമാസം പിന്നിട്ടിട്ടും തുമ്പുപോലും ലഭിക്കാത്തത് തൊഴിലാളികളുടെ ആശങ്ക കൂടാനും കാരണമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.