ആദിവാസി വിദ്യാർഥിനികൾക്കുനേരെ ജാതി ആക്ഷേപം; അധ്യാപികക്കെതിരെ കേസ്​

മറയൂർ: മറയൂർ ഗവ. ഹൈസ്കൂളിലെ മൂന്ന് പട്ടികവർഗ വിദ്യർഥിനികളെ അധ്യാപിക ജാതിപരമായി ആക്ഷേപിക്കുകയും മർദിക്കുകയും െചയ്തതായി പരാതി. വിദ്യാർഥിനികൾ മറയൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അധ്യാപികക്കെതിരെ കേസെടുത്തു. പത്താം ക്ലാസുകാരായ ആദിവാസി വിദ്യർഥിനികളാണ് പരാതിനൽകിയത്. ഇവർ മറയൂരിലെ മഹിള സമഖ്യ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. ഹോസ്റ്റൽ അധികൃതർ വഴിയാണ് പരാതി നൽകിയത്. ജാതി-, വരുമാനസർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തതിനെത്തുടർന്ന് മർദിച്ചെന്നാണ് പരാതി. അടികൊണ്ട് കൈവെള്ളയിൽ മുറിവേറ്റിട്ടുമുണ്ട്. അതേസമയം, എസ്.സി--എസ്.ടി വിഭാഗത്തിൽപെടുന്ന കുട്ടികൾക്ക് സർക്കാറിൽനിന്ന് ആനുകൂല്യം ലഭിക്കാൻ ആധാർ ഉൾെപ്പടെ രേഖകൾ വിദ്യാർഥിനികളിൽ ചിലർ സ്കൂളിൽ എത്തിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇത് പലവട്ടം അധ്യാപിക ആവശ്യപ്പെട്ടിട്ടും ചില കുട്ടികൾ എത്തിച്ചില്ല. ഇവർക്ക് അർഹമായ ആനുകൂല്യം ലഭിക്കാതെപോയാൽ അതിന് ഉത്തരവാദി ക്ലാസ് ടീച്ചറായിരിക്കുമെന്ന് വിദ്യാഭ്യസ വകുപ്പ് വ്യക്തമാക്കിയ സാഹചര്യത്തിൽ കർശനമായി സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുകയും കൈവെള്ളയിൽ അടിക്കുകയുമാണുണ്ടായതെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.