പെരിയാർ വന്യജീവി സ​േങ്കതത്തിൽ തുമ്പികളെ തേടി ​ത്രിദിന സർവേ

കുമളി: ജൈവവൈവിധ്യങ്ങളുടെ കലവറയെന്ന് വിശേഷിപ്പിക്കുന്ന പെരിയാർ വന്യജീവി സേങ്കതത്തിൽ ഇതാദ്യമായി പാറിനടക്കുന്ന തുമ്പികളെ തേടി സർവേ. പ്രകൃതിയിലെ അതിസൂക്ഷ്മമായ മാറ്റങ്ങൾ പോലും വേഗം ബാധിക്കുന്ന ചെറുജീവികളിലൊന്നാണ് തുമ്പികൾ. ആഴ്ചകൾ മാത്രം ജീവിക്കുന്ന ഇവ ശുദ്ധമായ അന്തരീക്ഷവും മലിനീകരണമില്ലാത്ത ജലവും വായുവും ഉള്ളിടത്താണ് ധാരാളമായി കാണുക. കടുവ സംരക്ഷണകേന്ദ്രമായ പെരിയാറിൽ മുമ്പ് ചിത്രശലഭ-പക്ഷി സർവേകൾ പലപ്പോഴായി നടന്നിട്ടുണ്ട്. സംസ്ഥാന വനം-വന്യജീവി വകുപ്പും തിരുവനന്തപുരത്തെ ഡ്രാഗൺ ഫ്ലൈ സൊസൈറ്റിയും സംയുക്തമായാണ് മൂന്നുദിവസം നീളുന്ന 'തുമ്പി സർവേ' നടത്തുന്നത്. 70ഒാളം ഗവേഷകരും വനം വകുപ്പ് ജീവനക്കാരും പെങ്കടുക്കും. 925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കടുവ സേങ്കതത്തിൽ വിവിധ മേഖലകളായിത്തിരിച്ചാണ് സർവേ. ഫോേട്ടാഗ്രാഫറും ഇതുസംബന്ധിച്ച് പരിജ്ഞാനമുള്ള ഒരംഗവും ഉൾെപ്പടെ നാലംഗ ടീമാണ് സർവേ നടത്തുക. തുമ്പികളുടെ പരിപാലനവും സംരക്ഷണവും ലക്ഷ്യമിട്ടാണ് ഇതാദ്യമായി സർവേക്ക് തുടക്കമിട്ടത്. വെള്ളിയാഴ്ച ആരംഭിക്കുന്ന സർവേയിൽ ആദ്യദിനത്തിൽ അംഗങ്ങൾക്ക് പരിശീലനം നൽകും. രണ്ടാം ദിനത്തിൽ പ്രദേശമാകെ സഞ്ചരിച്ച് തുമ്പികളുടെ ചിത്രങ്ങളെടുക്കലും വിവരശേഖരണവും നടക്കും. മൂന്നാം ദിനം ഉച്ചകഴിഞ്ഞ് വിവിധ ഗ്രൂപ്പുകൾ ശേഖരിച്ച വിവരങ്ങൾ വിലയിരുത്തും. സർവേയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ പെരിയാർ കടുവസേങ്കതം ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.