പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഭക്തിനിര്‍ഭരമായി

ചങ്ങനാശ്ശേരി: പെരുന്ന സുബ്രഹ്മണ്യ ക്ഷേത്ത്രില്‍ സ്‌കന്ദഷഷ്ഠി ഭക്തിനിര്‍ഭരമായി. കോട്ടയത്തിനു പുറമെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്നായി പതിനായിരത്തിലേറെ ഭക്തര്‍ പെരുന്നയിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനു നടതുറന്നതോടെ ചടങ്ങുകള്‍ ആരംഭിച്ചു. കളഭാഭിഷേകത്തിന് തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, മേല്‍ശാന്തി ഈശ്വരനാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. വൈകീട്ട് ദീപാരാധനക്കുശേഷം മയില്‍വാഹന എഴുന്നള്ളത്ത് നടന്നു. സ്‌കന്ദഷഷ്ഠി സംഗീതോത്സവത്തോട് അനുബന്ധിച്ചു നല്‍കുന്ന രാഗലയസംഗീത പുരസ്‌കാരം വയലിന്‍ കലാകാരന്‍ തൃക്കൊടിത്താനം ശ്രീരാജിന് എന്‍.എസ്.എസ് നായകസഭ അംഗം ഹരികുമാര്‍ കോയിക്കല്‍ സമ്മാനിച്ചു. എന്‍.പി. കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. പഞ്ചരത്‌ന കീര്‍ത്തനാലാപനവും വിവിധ കലാകാരന്മാരുടെ നേതൃത്വത്തില്‍ സംഗീതാരാധനയും നടന്നു. PHOTO:: KTL61 പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠിയില്‍ പങ്കെടുക്കുന്ന ഭക്തര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.