ചെങ്ങന്നൂർ: അധികാര രാഷ്ട്രീയത്തിൽനിന്ന് ഒഴിവായി മറ്റുള്ളവർക്ക് അവസരങ്ങൾ സൃഷ്ടിച്ചുകൊടുത്ത കോൺഗ്രസ് തറവാട്ടിലെ തലമുതിർന്ന നേതാവ് കെ.എസ്. വാസുദേവ ശർമക്ക് നാടിെൻറ അന്ത്യാഞ്ജലി. ആലപ്പുഴയിലെ തലമുതിർന്ന നേതാവുകൂടിയായ 83കാരനായ വാസുദേവ ശർമ ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് നിര്യാതനായത്. കുടുംബവീടായ ചെങ്ങന്നൂർ വെൺമണി കല്ലമൺ മഠത്തിൽ ശങ്കരനിലയത്തിലേക്ക് കൊണ്ടുവന്ന മൃതദേഹം പൊതുദർശനത്തിന് വെച്ചു. ജീവിതത്തിെൻറ താനാതുറകളിൽപെട്ട ആയിരക്കണക്കിനാളുകൾ ആദരാഞ്ജലികളർപ്പിച്ചു. രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, മന്ത്രിമാരായ പി. തിലോത്തമൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മാത്യു ടി. തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആേൻറാ ആൻറണി എം.പി, കെ.പി.സി.സി മുൻ പ്രസിഡൻറുമാരായ, തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ഐഷ പോറ്റി, ദേവസ്വം ബോർഡ് അംഗങ്ങളായ അജയ് തറയിൽ, കെ. രാഘവൻ, കമീഷണർ ടി.പി. രാമരാജ പ്രസാദ്, ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, കെ.പി.സി.സി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ, ടി. ശരത്ചന്ദ്രപ്രസാദ്, ബെന്നി ബഹനാൻ, തമ്പാനൂർ രവി, പഴകുളം മധു തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു. എ.കെ. ആൻറണിക്കുവേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ചന്ദ്രശേഖരനുവേണ്ടി വൈസ് പ്രസിഡൻറ് വി. ബൈജുവും പുഷ്പചക്രം സമർപ്പിച്ചു. ആചാരാനുഷ്ഠാന കർമങ്ങളോടെ വൈകീട്ട് നാലിന് മൃതദേഹം വീട്ടുവളപ്പിൽ തയാറാക്കിയ ചിതയിൽ സംസ്കരിച്ചു. തുടർന്ന് കല്യാത്ര കവലയിൽ ചേർന്ന അനുശോചന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഡി.ഡി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, കെ.പി.സി.സി ഭാരവാഹികളായ ബി. ബാബുപ്രസാദ്, കെ.പി. ശ്രീകുമാർ, മാന്നാർ അബ്ദുൽ ലത്തീഫ്, കെ.എൻ. വിശ്വനാഥൻ, ഡി. വിജയകുമാർ, എബി കുര്യാക്കോസ്, യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി, മുൻ എം.എൽ.എമാരായ കെ.എ. ചന്ദ്രൻ, ശോഭന ജോർജ്, കെ.കെ. ഷാജു, മുൻ മന്ത്രിമാരായ ബിനോയ് വിശ്വം, പന്തളം സുധാകരൻ, യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് ഇലഞ്ഞിമേൽ, ജോർജ് തോമസ് തുടങ്ങിയവർ സംസാരിച്ചു. പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം ഇന്ന് സമാപിക്കും ചേർത്തല: പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം വെള്ളിയാഴ്ച സമാപിക്കും. രാവിലെ ഏഴിന് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് വി.എസ്. അച്യുതാനന്ദനും ഒമ്പതിന് മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കെ.കെ. ഗംഗാധരനും തെളിച്ച് അത്ലറ്റുകൾക്ക് കൈമാറുന്ന ദീപശിഖ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 11ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും. എൻ.എസ്. ശിവപ്രസാദ് ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കും. തുടർന്ന് ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടെയും നേതാക്കൾ പുഷ്പ്പാർച്ചന നടത്തും. വൈകീട്ട് മൂന്നിന് വിദ്വാൻ കെ. രാമകൃഷ്ണെൻറ അധ്യക്ഷതയിൽ വയലാർ രാമവർമ അനുസ്മരണ സമ്മേളനം നടക്കും. അഞ്ചിന് പൊതുസമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദൻ, മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ഇ. ചന്ദ്രശേഖരൻ, ജി. സുധാകരൻ, പി. തിലോത്തമൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എസ്. രാമചന്ദ്രൻ പിള്ള, സി.പി.ഐ നേതാവ് കെ.ഇ. ഇസ്മായിൽ തുടങ്ങിയവർ പെങ്കടുക്കും. എൻ.എസ്. ശിവപ്രസാദ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.