അടിമാലി: രോഗം നടിച്ച് ആശുപത്രിയിലാകാൻ പ്രതിയും കൂട്ടാളികളും നടത്തിയ ശ്രമം പൊളിഞ്ഞു. സ്‌പെയര്‍പാര്‍ട്സ് കടയുടെ മറവില്‍ മദ്യവ്യാപാരം നടത്തിയ സംഭവത്തില്‍ ജയിലില്‍ പോകാതിരിക്കാന്‍ പ്രതിയും കൂട്ടാളികളും നടത്തിയ നീക്കമാണ് അടിമാലി പൊലീസ് പൊളിച്ചത്. മാങ്കുളം ആനകുളം തെക്കേമുണ്ടക്കപ്പടവില്‍ ഷിജോ ജോസഫിനെയാണ് (മാങ്കുളം ഷിജോ--37) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. കടയില്‍ വില്‍പനക്ക് സൂക്ഷിച്ച മദ്യവും പിടികൂടിയിരുന്നു. ഇയാളെ മെഡിക്കല്‍ പരിശോധന നടത്തി റിമാൻഡ് കുറിപ്പോടെ ഇടുക്കി കോടതിയില്‍ ഹാജരാക്കി. റിമാൻഡ് നടപടിക്കിടെ കുഴഞ്ഞുവീണ പ്രതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പൊലീസ് ഷിജോയെ ഇടുക്കി ജില്ല ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ രക്തപരിശോധനക്ക് നിര്‍ദേശിക്കുകയും സ്വകാര്യ ലാബില്‍ നല്‍കുകയും ചെയ്തു. ഇതിനിടെ, ലാബിലെ ജീവനക്കാരെ സ്വാധീനിച്ച് പ്രതിക്ക് അനുകൂല റിപ്പോര്‍ട്ടുണ്ടാക്കി ഡോക്ടറുടെ അടുക്കല്‍ ഹാജരാക്കി. ലാബ് റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ കിടത്തുകയും ചെയ്തു. 15 മണിക്കൂറിലേറെ തങ്ങളുടെ കസ്റ്റഡിയിലുണ്ടായിരുന്ന ഷിജോക്ക് പെട്ടെന്ന് ആരോഗ്യപ്രശ്നമുണ്ടായതിൽ പൊലീസിന് സംശയം ഉണ്ടാക്കി. ലാബിലെത്തിയ പൊലീസ് കാര്യം തിരക്കിയപ്പോള്‍ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത്തരത്തില്‍ പരിശോധനഫലം നല്‍കിയതെന്ന് ലാബ് അധികൃതര്‍ പറയുകയും ശരിയായ റിപ്പോര്‍ട്ട് പൊലീസിന് നല്‍കുകയും ചെയ്തു. തുടര്‍ന്ന് പരിശോധനയില്‍ പ്രതിക്ക് ആരോഗ്യപ്രശ്‌നമില്ലെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു. റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്ത് ദേവികുളം സബ് ജയിലേക്ക് മാറ്റി. ടീ ബോർഡിെൻറ സഹായം 1.75 കോടി; ആറുകോടി ചെലവിൽ സഹകരണമേഖലയിലെ തേയില ഫാക്ടറി പൂർത്തിയാകുന്നു ഇടുക്കി: സഹകരണ മേഖലയിൽ കേന്ദ്രസഹായത്തോടെ വരുന്ന തേയില ഫാക്ടറിയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. തങ്കമണി സഹകരണബാങ്കിെൻറ സംരംഭമായ പുഷ്പഗിരി തേയില ഫാക്ടറിയാണ് കേന്ദ്രസഹായത്തോടെ പൂർത്തിയാകുന്നത്. ആറുകോടി െചലവിലാണ് 10,000 ചതുരശ്രയടി വിസ്തീർണത്തിൽ ഫാക്ടറി നിർമിക്കുന്നത്. സഹകരണബാങ്ക് സ്വന്തമായി വാങ്ങിയ രണ്ടരയേക്കറിലാണ് ഫാക്ടറി സമുച്ചയം. കേന്ദ്ര ടീ ബോർഡിെൻറ 1.75 കോടിയും ജില്ല ബാങ്കിെൻറ സഹകരണത്തോടെ ഐ.സി.ഡി.പി സ്കീമിൽ 3.5 കോടിയും തങ്കമണി സഹകരണ ബാങ്കിെൻറ തനത് ഫണ്ടിൽനിന്ന് ഒരു കോടിയും നീക്കിെവച്ചാണ് നിർമാണം. ഫാക്ടറിയുടെ നിർമാണപുരോഗതി ജോയിസ് ജോർജ് എം.പി സ്ഥലം സന്ദർശിച്ച് വിലയിരുത്തി. കട്ടപ്പന, വാഴവര, വെള്ളയാംകുടി, നാരകക്കാനം, തോപ്രാംകുടി, തങ്കമണി പ്രദേശങ്ങളിലെ 3,500 ഓളം ചെറുകിട തേയില കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഫാക്ടറി. പ്രദേശത്ത് ഏകദേശം 6,000 ഏക്കർ സ്ഥലത്ത് തേയിലകൃഷിയുണ്ട്. കൂടുതൽ ലഭിക്കുന്ന സീസണിൽ പലപ്പോഴും പ്രദേശങ്ങളിലെ കൊളുന്ത് വൻകിട ഫാക്ടറിക്കാർ സ്വീകരിക്കാറില്ല. കൊളുന്ത് കൂടിക്കിടന്ന് നശിക്കുന്ന സ്ഥിതിയും ഉണ്ടായി. പ്രതിദിനം 21,000 കിലോ തേയില അരച്ച് പൊടിക്കാൻ കഴിയുന്ന ആധുനിക ഫാക്ടറിയാണ് യാഥാർഥ്യമാകുന്നത്. ദിവസം 4,500 കിലോ തേയിലപ്പൊടി ഉൽപാദിപ്പിക്കാൻ കഴിയും. 16,000 കിലോ കൊളുന്ത് വിരിച്ചിടാനുള്ള സംഭരണശാലയും പണി തീർത്തിട്ടുണ്ട്. ഈ മാസം 20ന് ട്രയൽ റൺ നടത്തും. ഡിസംബറിൽ ഉദ്ഘാടനം നടക്കും. അനാഥയും രോഗിയുമായ വീട്ടമ്മക്കായി സുമനസുകള്‍ കൈകോര്‍ക്കുന്നു തൊടുപുഴ: അനാഥയും രോഗിയുമായ വീട്ടമ്മക്കും കുട്ടികള്‍ക്കും വീട് നിർമിച്ചുനല്‍കാൻ നാട്ടുകാര്‍ കൈകോര്‍ക്കുന്നു. നെയ്യശേരി ഇടനക്കല്‍ റെജീനക്കും മക്കള്‍ക്കും വീടൊരുക്കാനാണ് നന്മ ചാരിറ്റബിള്‍ ട്രസ്റ്റിെൻറ നേതൃത്വത്തില്‍ ഈസ്റ്റ് നെയ്യശേരിക്കാർ ഒരുമിക്കുന്നത്. നിര്‍ധന കുടുംബാംഗമായ റെജീനയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. ഏഴിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കൊപ്പം വാടകവീട്ടിലാണ് താമസം. ഗോയിറ്റര്‍ രോഗത്തിന് നടത്തിയ ശസ്‌ത്രക്രിയയെ ത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം റെജീനക്ക് ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണ്. ഭവനനിര്‍മാണത്തിന് നാലുസെൻറ് സ്ഥലം കണ്ടെത്തി അഡ്വാന്‍സ് നല്‍കി. റെജീനയുടെ പേരില്‍ കരിമണ്ണൂര്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ 17160100038606 നമ്പറിൽ അക്കൗണ്ട് തുടങ്ങി. ഐ.എഫ്.എസ് കോഡ്-: FDRL0001716. ട്രസ്റ്റിെൻറ വിലാസം-: ചെയര്‍മാൻ, നന്മ ചാരിറ്റബിൾ ട്രസ്റ്റ്, നെയ്യശേരി പി.ഒ, തൊടുപുഴ. ഫോൺ: 9946955957.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.