സ്​ത്രീകൾക്ക്​ സുഹൃത്തായി ഇനി കോട്ടയത്ത്​ പിങ്ക് പൊലീസ്​

കോട്ടയം: പിങ്ക് പൊലീസ് പേട്രാളിങ്ങിന് കോട്ടയത്ത് തുടക്കമായി. ബുധനാഴ്ച രാവിലെ പേട്രാളിങ് വാഹനങ്ങൾ ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി രൂപവത്കരിച്ച പിങ്ക് െപാലീസി​െൻറ സേവനം ഇനി 24 മണിക്കൂറും കോട്ടയം നഗരത്തിൽ ലഭിക്കും. പൂർണമായും വനിത പൊലീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള രണ്ട് പിങ്ക് കാറുകളും വനിത സെല്ലിൽ കൺേട്രാൾ റൂമും സജ്ജമായിട്ടുണ്ട്. അപകടത്തിൽപെടുന്ന സ്ത്രീകൾക്ക് '1515' എന്ന നമ്പർ വഴിയും 'തനുത്ര' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും പേട്രാളിങ് സംഘത്തെ ബന്ധപ്പെടാം. ഇതിലൊന്ന് കോട്ടയം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് ഡ്യൂട്ടിയിലുണ്ടാകും. കെ.എസ്.ആർ.ടി.സി, ആർ.ആർ ജങ്ഷൻ, ബേക്കർ ജങ്ഷൻ, ചാലുകുന്ന്, സി.എം.എസ് കോളജ്, ഉപ്പൂട്ടിക്കവല, അറുപറ, ഇല്ലിക്കൽ പാലം, തിരുവാതുക്കൽ, ബോട്ട് ജെട്ടി, തിരുനക്കര, ശാസ്ത്രി റോഡ്, ഡി.സി ബുക്ക്സ്, ബി.സി.എം കോളജ്, ജില്ല ആശുപത്രി, സെൻട്രൽ ജങ്ഷൻ എന്നീ പ്രദേശങ്ങളാകും ഇതി​െൻറ നിരീക്ഷണവലയത്തിൽ. രണ്ടാമത്തെ വാഹനം നാഗമ്പടം ൈപ്രവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഡ്യൂട്ടിയിലുണ്ടാകും. ഇത് വടവാതൂർ ജങ്ഷൻ, കളത്തിപ്പടി, കഞ്ഞിക്കുഴി, കലക്ടറേറ്റ്, റെയിൽവേ സേ്റ്റേഷൻ, നാഗമ്പടം, ചൂട്ടുവേലി, ചവിട്ടുവരി, കുമാരനല്ലൂർ ജങ്ഷൻ എന്നീ പ്രദേശങ്ങളും നിരീക്ഷിക്കും. ഒരുസമയം നാല് പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക. രണ്ടുമുതൽ എട്ടുവരെയും എട്ടുമുതൽ രണ്ടുവരെയുമുള്ള നാല് ഷിഫ്‌റ്റുകളിലായാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. ഒരു ‌ഡ്രൈവറും ഓഫിസറും രണ്ട് സിവിൽ പൊലീസുകാരുമാണ് വണ്ടിയിൽ ഉണ്ടാവുക. ൈഡ്രവർമാരും പൊലീസുകാരുമടക്കം 32 വനിത ഉദ്യോഗസ്ഥരാണ് പിങ്ക് പേട്രാളിങ്ങിനായി പരിശീലനം നേടിയത്. അഡ്മിനിസ്േട്രഷൻ ഡിെവെ.എസ്.പി വിനോദ് പിള്ളയാണ് പിങ്ക് സർവിസി​െൻറ നോഡൽ ഓഫിസർ. വനിത സെൽ ഇൻസ്പെക്ടർ എൻ. ഫിലോമിന, സബ് ഇൻസ്പെക്ടർ സരള എന്നിവർക്കാണ് വാഹനത്തി​െൻറ ചുമതല. സ്ത്രീകൾ ആപത്തുകളിലോ അപകടങ്ങളിലോ പെടുന്ന സാഹചര്യങ്ങളിൽ പിങ്ക് പെേട്രാളിങ്ങിനെ ബന്ധപ്പെടാം. ഇത്തരത്തിൽ സഹായം തേടിയുള്ള സന്ദേശം ലഭിച്ചാൽ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കൃത്യമായ സ്ഥലം കണ്ടെത്താനുള്ള സോഫ്റ്റ്വെയർ , കാമറ, വൈ-ഫൈ, റിമോർട്ട്, റഡാർ, ടാബ് സംവിധാനം എന്നിവയും വാഹനത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.