കരൂരിൽ രാഷ്​ട്രീയനാടകം ^കോൺഗ്രസ്​

കരൂരിൽ രാഷ്ട്രീയനാടകം -കോൺഗ്രസ് കോട്ടയം: ജില്ല പഞ്ചായത്തിൽ അരങ്ങേറിയ രാഷ്ട്രീയ നാടകത്തി​െൻറ തനിയാവർത്തനമാണ് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും നടന്നതെന്ന് കോട്ടയം ഡി.സി.സി. പ്രസിഡൻറ് ജോഷി ഫിലിപ്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ സി.പി.എം ബന്ധം തങ്ങളുടെ അറിവോടെയല്ലെന്നുപറഞ്ഞ കേരള കോൺഗ്രസ് നേതൃത്വത്തി​െൻറ നിലപാട് ആത്്മവഞ്ചനയായിരുെന്നന്ന് ഇതോടെ വെളിവാെയന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തുടർച്ചയായി കരാറുകൾ ലംഘിച്ച് സി.പി.എമ്മുമായി ചേർന്ന് വഞ്ചനപരമായ നിലപാടാണ് കേരള കോൺഗ്രസ്-എം സ്വീകരിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിച്ചാണ് കേരള കോൺഗ്രസും സി.പി.എമ്മും പുതിയ സഖ്യമുണ്ടാക്കുന്നത്. ഇൗ സാഹചര്യത്തിൽ തങ്ങളുടെ അംഗങ്ങളെ രാജിവെപ്പിച്ച് ജനവിധി തേടാൻ ഇരുപാർട്ടിയും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.