ജി.എസ്​.ടി വന്നപ്പോൾ എം.ആർ.പിയെക്കാൾ അധിക വില

പത്തനംതിട്ട: ജി.എസ്.ടി നിലവിൽ വന്നതോടെ പരമാവധി വിൽപന വിലയെക്കാളും അധിക തുക വിലയായി വരില്ലെന്ന വാദം പൊളിയുന്നു. സർക്കാർ സ്ഥാപനമയ സപ്ലൈകോ മാർക്കറ്റിൽ ജി.എസ്.ടി കൂടി ചേർത്ത് വില ഇൗടാക്കിയപ്പോൾ എം.ആർ.പിയും കവിഞ്ഞു. 29 രൂപ എം.ആർ.പിയുള്ള ഡിഷ് വാഷിന് 28.40 രൂപയാണ് സപ്ലൈകോ വില. ഇതിന് 6.21രൂപ നികുതി വന്നതോടെ വില 34.61 രൂപയായി. 28 ശതമാനമാണ് നികുതി. സൺലൈറ്റ് സോപ്പ് തുടങ്ങിയവക്കും ഇങ്ങനെ വില വർധിച്ചു. ഇവക്ക് 18 ശതമാനം നികുതി ചുമത്തുന്നു. 79 രൂപ എം.ആർ.പിയുള്ള ദേവോൺ നെയ്യ്ക്ക് 12 ശതമാനം നികുതിയായ 8.46 രൂപ കൂടിയായതോടെ എം.ആർ.പി കടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.