പത്തനംതിട്ട: പീഡിത വ്യവസായമായി പ്രഖ്യാപിക്കപ്പെട്ട തീപ്പെട്ടി നിർമാണത്തിനുള്ള മട്ടി, പാല, ഇലവ് എന്നിവ അവശ്യസാധന നിയന്ത്രണ നിയമത്തിെൻറ പരിധിക്കുപുറത്ത്. ഇതേസമയം, അയൽ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതിന് നിയന്ത്രണം കൊണ്ടുവരും. നികുതി ചുമത്താനാണ് നിർദേശം. മട്ടി, പാല, ഇലവ് എന്നിവ അവശ്യസാധന നിയന്ത്രണ നിയമത്തിെൻറ കീഴിൽ കൊണ്ടുവരുക, സംസ്ഥാനത്തിനു പുറത്തേക്ക് കടത്തുന്നത് നിരോധിക്കുക എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നൽകുന്നതിന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടി. മരാധിഷ്ഠിത വ്യവസായത്തിനുള്ള അസംസ്കൃത വസ്തുക്കൾ വനത്തിനു പുറത്തുനിന്ന് കണ്ടെത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശപ്രകാരം തീപ്പെട്ടി വ്യവസായത്തിനാവശ്യമായ മരങ്ങൾ വനത്തിനകത്ത് കൃഷി ചെയ്യാനാകില്ല. കർഷകർ അവരുടെ പുരയിടത്തിൽ നട്ടുവളർത്തുന്ന മട്ടി, പാല, ഇലവ് എന്നിവ മുറിക്കാനും കടത്താനും നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ, കർഷകരുടെ വരുമാനത്തിൽ കുറവുണ്ടകുമെന്നും മരങ്ങൾ നട്ടുവളർത്തുന്നതിൽനിന്ന് പിന്നാക്കം പോകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ ഇവ കടത്തുന്നത് നിയന്ത്രിക്കാൻ വാഹനങ്ങളിൽ ഡെലിവറി നോട്ട് നിർബന്ധമാക്കണമെന്ന നിർേദശവും സർക്കാർ അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.