മറയൂർ: സ്വകാര്യ ഭൂമിയിൽനിന്ന് രണ്ടു ചന്ദനമരം മുറിച്ചുകടത്തി. തിങ്കളാഴ്ച രാത്രി പട്ടം കോളനിയിൽ അജി നിവാസിൽ പ്രജിത്തിെൻറ വീടിനോട് ചേർന്ന് നിന്നിരുന്ന രണ്ടു വലിയ മരമാണ് മുറിച്ചുകടത്തിയത്. രാത്രി ഒന്നോടെ എന്തോ ശബ്ദം കേട്ടെങ്കിലും കാട്ടാനയാണെന്ന് കരുതി ഭയന്ന് പുറത്തിറങ്ങാൻ മടിച്ചു. രാവിലെ എഴുന്നേറ്റപ്പോഴാണ് ചന്ദനമരം മോഷണം പോയതറിഞ്ഞത്. വില്ലേജ് ഓഫിസിലും പൊലീസിലും വനംവകുപ്പിലും പരാതി നൽകി. വനപാലകരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.