കുമളി: രാജ്യത്ത് ചരക്കുസേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിൽ വന്നതോെട സംസ്ഥാന അതിർത്തികളിലെ ചെക്ക്പോസ്റ്റുകൾ തുറന്നിട്ടത് സംസ്ഥാന എക്സൈസ്,- മോേട്ടാർ വാഹന വകുപ്പ് അധികൃതർക്ക് തിരിച്ചടിയായി. രാജ്യത്ത് ഏക നികുതി സമ്പ്രദായം നിലവിൽ വന്നതോടെയാണ് വിൽപന നികുതി ചെക്ക്പോസ്റ്റിലെ പരിശോധനകൾ ഇല്ലാതായത്. ഇതോടെ വിൽപന നികുതി ചെക്ക്പോസ്റ്റുകൾ ശനിയാഴ്ച പുലർച്ചെ മുതൽ തുറന്നിട്ടു. ഇതര സംസ്ഥാനങ്ങളിൽനിന്ന് ചരക്കുമായി വരുന്ന വാഹനങ്ങൾ ജി.എസ്.ടി ഡിക്ലറേഷൻ ഫോറം കാണിച്ചാലുടൻ മറ്റ് പരിശോധനയൊന്നും കൂടാതെ കടന്നുപോകാം. ഇങ്ങനെ വാഹനങ്ങളിലെ സാധനങ്ങൾ പരിശോധിക്കാതെ കടത്തിവിടുന്നത് വഴി ലഹരി മരുന്നുകൾ, അമോണിയം നൈട്രേറ്റ്, സംസ്ഥാനത്ത് നിരോധിക്കപ്പെട്ട കീടനാശിനികൾ എന്നിവയെല്ലാം ഒളിച്ചുകടത്താൻ സാധ്യതയേറി. മുമ്പ് വിൽപന നികുതി അധികൃതർ വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ചതിനിടയിലാണ് സ്ഫോടക വസ്തുക്കൾ ഉൾെപ്പടെ നിരവധി സാധനങ്ങൾ കണ്ടെത്തിയത്. പരിശോധന അവസാനിപ്പിച്ച് ചെക്ക്പോസ്റ്റ് തുറന്നതോടെ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി ലഹരിമരുന്ന് കടത്തുന്നവരെ തടയാനും പിടികൂടാനും എക്ൈസസിനു കഴിയാതായി. രേഖകളില്ലാതെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ മോേട്ടാർ വാഹന വകുപ്പിനും സാധിക്കില്ല. സംസ്ഥാനത്തെ പ്രധാന അതിർത്തി പ്രദേശങ്ങളിലൊന്നായ കുമളിയിൽ വിൽപന നികുതി ചെക്ക്പോസ്റ്റിനോട് ചേർന്നാണ് എക്സൈസ്-, മോേട്ടാർ വാഹന വകുപ്പ് പ്രവർത്തിച്ചിരുന്നത്. ജി.എസ്.ടി ചരക്ക് നീക്കത്തിനു മാത്രമാണ് ബാധകമാകുന്നതെങ്കിലും ഇതിെൻറ മറവിൽ മറ്റ് പ്രവൃത്തികൾ തടയാൻ കഴിയാത്തതാണ് അധികൃതരെ വിഷമത്തിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.