കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക സരസ്വതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ചൊവ്വാഴ്ച രാവിലെ 8.30ന് കലോപാസനയുടെ ഒൗപചാരികമായ ഉദ്ഘാടനം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വഹിക്കും. വൈകീട്ട് ഏഴിന് ദേശീയ സംഗീത നൃത്തോത്സവം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ജയറാം നവരാത്രി സന്ദേശം നല്‍കും. പനച്ചിക്കാട് ദേവസ്വത്തിന്‍െറ സംഗീതസരസ്വതി പുരസ്കാരം കലാമണ്ഡലം ബാബു നമ്പൂതിരിക്ക് ജയറാം നല്‍കും. തുടര്‍ന്ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്‍െറ സംഗീതസദസ്സ് നടക്കും. ദിവസവും വൈകീട്ട് ഏഴിനാണ് പരിപാടികള്‍. 14ന് ചെന്നൈ എല്‍. മുരുക ശങ്കരിയുടെ ഭരതനാട്യം, 15ന് വൈക്കം ടി.വി. ജയചന്ദ്രന്‍െറ സംഗീതസദസ്സ്, 16ന് മുബൈ ഒബ്രിതോ ബാനര്‍ജിയുടെ ഹിന്ദുസ്ഥാനി സംഗീതം, 17ന് ചെന്നൈ വി. ശങ്കരനാരായണന്‍െറ സംഗീതസദസ്സ്്, 18ന് നാഗൈ ശ്രീറാമിന്‍െറ വയലിന്‍ സോളോ, 19ന് ഡല്‍ഹി മാനസി സക്സേനയുടെ കഥക് എന്നിവയാണ് പ്രധാന പരിപാടികള്‍. 17ന് രാവിലെ 10ന് സാരസ്വതം സ്കോളര്‍ഷിപ്, കച്ഛപി പുരസ്കാരം എന്നിവയുടെ വിതരണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. 20നാണ് പൂജവെപ്പ്. അന്ന് വൈകീട്ട് താളിയോല ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ച് ഘോഷയാത്ര ക്ഷേത്രാങ്കണത്തില്‍ എത്തിച്ച് പൂജവെക്കും. 21ന് ദുര്‍ഗാഷ്ടമി, 22ന് മഹാനവമി എന്നിവയും വിവിധ പരിപാടികളോടെ നടക്കും. 23ന് വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിന് വിദ്യാരംഭം. പതിവുള്ള ക്ഷേത്രാനുഷ്ഠാനങ്ങള്‍ക്ക് പുറമെ മുറജപം, പുരുഷ സൂക്താര്‍ച്ചന, ചക്രാബ്ജപൂജ, പുഷ്പാഭിഷേകം, നിറമാല, സാരസ്വത സൂക്താര്‍ച്ചന തുടങ്ങിയ വിശേഷാല്‍ പൂജകളും നടക്കും. വിദ്യാരംഭത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം: നട്ടാശേരി വിഷ്ണുമംഗലം (ക്രോധമംഗലം) മഹാവിഷ്ണുക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 21 മുതല്‍ 23 വരെ വിവിധപരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികള്‍ അറിയിച്ചു. 21ന് വൈകീട്ട് ഏഴിനു നടനം, 22ന് വൈകീട്ട് ഏഴിനു മോഹിനിയാട്ടം, 23ന് വിജയദശമി ദിനത്തില്‍ രാവിലെ എട്ടിന് പൂജയെടുപ്പ്, രാവിലെ ഒമ്പതു മുതല്‍ നൃത്തനൃത്യങ്ങള്‍, വൈകീട്ട് ഏഴിന് നൃത്തസമന്വയം എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രഭാരവാഹികളായ ഹേമന്ദ് കുമാര്‍, ബാലകൃഷ്ണന്‍ നായര്‍, ശശീന്ദ്രന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വൈക്കം: മഹാദേവക്ഷേത്രത്തിലെ ക്ഷേത്രകലാപീഠത്തിന്‍െറ ആഭിമുഖ്യത്തില്‍ നവരാത്രി സംഗീതോത്സവവും അരങ്ങേറ്റവും 14 മുതല്‍ 24വരെ നടക്കും. 14ന് 5.30ന് സംഗീതോത്സവവും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി. ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഗീതക്കച്ചേരി നടക്കും. പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലും അയ്യരുകുളങ്ങര ദേവീക്ഷേത്രത്തിലും ഉദയനാപുരം പിതുര്‍കുന്നം ക്ഷേത്രത്തിലും നവരാത്രി പൂജ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.