Posted On
date_range Updated On
date_range സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു; കൊല്ലത്ത് ഞായറാഴ്ച ഹര്‍ത്താല്‍
കൊല്ലം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. കടയ്ക്കല്‍ കാഞ്ഞിരത്തുംമുക്ക് തെക്കടത്തില്‍ വീട്ടില്‍ രവീന്ദ്രന്‍പിള്ള (59)ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഞായറാഴ്ച കൊല്ലം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
റിട്ട. എ.എസ്.ഐ ആയ രവീന്ദ്രന്‍പിള്ള ബി.ജെ.പി കടയ്ക്കല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ടാഴ്ചമുമ്പ് മുതയില്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.