വർഗീയത വളർത്താൻ സംഘ്​പരിവാറുകൾ ചരിത്രത്തെ വളച്ചൊടിക്കുന്നു ^കാനം

വർഗീയത വളർത്താൻ സംഘ്പരിവാറുകൾ ചരിത്രത്തെ വളച്ചൊടിക്കുന്നു -കാനം ചെങ്ങന്നൂർ: ആർ.എസ്.എസ് ഉൾപ്പെടുന്ന സംഘ്പരിവാർ സംഘടനകൾ വർഗീയത വളർത്തുന്നതിന് ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ജനജാഗ്രത ജാഥ തെക്കൻ മേഖല ജാഥ ക്യാപ്റ്റൻ കാനം രാജേന്ദ്രൻ പറഞ്ഞു. മാപ്പിള ലഹള ഇന്ത്യയിലെ ആദ്യത്തെ ജിഹാദ് ആണെന്ന് കുമ്മനം പറഞ്ഞത് ചരിത്രത്തെ സംബന്ധിച്ച അജ്ഞതയാണ്. ജനജാഗ്രത യാത്രക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂർ ബഥേൽ ജങ്ഷനിൽനിന്ന് ജാഥയെ സ്വീകരിച്ചു. തുടർന്ന് മാർക്കറ്റ് ജങ്ഷനിൽ ചേർന്ന യോഗത്തിൽ കെ.എസ്. രവി അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റനെ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ സ്വീകരിച്ചു. എ. വിജയരാഘവൻ, ജോർജ് തോമസ്, ബാബു കാർത്തികേയൻ, ഉഴമല്ലക്കൽ വേണുഗോപാൽ, പി.എം. മാത്യു, സജി ചെറിയാൻ, എൽ.ഡി.എഫ് ജില്ല കൺവീനർ ആർ. നാസർ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, പി. പ്രസാദ്, ടി. പുരുഷോത്തമൻ, പി. വിശ്വംഭരപണിക്കർ, പി.ഡി. ശശിധരൻ, അഭിജിത്ത് ശർമ, പി.ആർ. പ്രദീപ് കുമാർ, ശശികുമാർ ചെറുകോൽ, ഗോപാലകൃഷ്ണ പണിക്കർ, ബി. ഉണ്ണികൃഷ്ണ പിള്ള, സി.കെ. ഉദയകുമാർ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എം.എച്ച്. റഷീദ് സ്വാഗതം പറഞ്ഞു. മിനിലോറി കലുങ്കിലിടിച്ചു; മതിൽ തകർത്തുനിന്നു ചെങ്ങന്നൂർ: പാൽ വിതരണ മിനിലോറി കലുങ്കിലിടിച്ച് കാനക്ക് മുകളിലൂടെ കയറി വീടി​െൻറ മുന്നിലെ മതിൽ ഇടിച്ചുതകർത്ത് നിന്നു. മാന്നാർ-തട്ടാരമ്പലം റോഡിൽ ഇരമത്തൂർ വല്യത്ത് ചിറ്റമ്പലം പടിയിൽ തിങ്കളാഴ്ച പുലർച്ച 1.30ഒാടെയാണ് അപകടം. കോട്ടയം ഈരാറ്റുപേട്ട കേന്ദ്രമായ പാൽ വിതരണ കമ്പനിയുടെ മിനിലോറിയാണ് അപകടത്തിൽപെട്ടത്. കലുങ്കിലെ കൈവരിയിൽ ആദ്യം ഇടിച്ചതോടെ ടയർ പൊട്ടി തകർന്നു. മേൽമൂടിയില്ലാത്ത കാനയുടെ മുകളിലൂടെ എതിർവശത്തേക്ക് കയറി അനിൽ ഭവനത്തിൽ അനിൽകുമാറി​െൻറ വീടി​െൻറ മതിൽ ഇടിച്ചുതകർക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ക്ഷീരകർഷക പരിശീലനം മൂന്നിന് ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപന്ന പരിശീലന വികസന കേന്ദ്രത്തിൽ ക്ഷീരകർഷക പരിശീലനം നൽകുന്നു. നവംബർ മൂന്ന് മുതൽ ഒമ്പത് വരെയാണ് പരിശീലനം. രജിസ്േട്രഷൻ ഫീസ് 10 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർക്ക് യാത്രാബത്ത, ദിനബത്ത എന്നിവ നൽകും. ഫോണിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ മൂന്നിന് രാവിലെ 10ന് പരിശീലന കേന്ദ്രത്തിൽ എത്തണം. പ്രവേശനസമയത്ത് തിരിച്ചറിയൽ രേഖയുടെ പകർപ്പുകൂടി ഹാജരാക്കണം. ഫോൺ: 0476-2698550.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.