സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് യുവതി മരിച്ചു ആലുവ: . ഫെഡറൽ ബാങ്ക് തിരൂർ ശാഖയിലെ ജീവനക്കാരി ആലുവ മുപ്പത്തടം കാർത്തിക ജ്വല്ലറിക്ക് എതിർവശം തെരുവിപറമ്പിൽ വീട്ടിൽ ജെറോച്ചെൻറ മകൾ അനീസ ഡോളിയാണ് (20) മരിച്ചത്. ജോലിസ്‌ഥലത്തേക്ക് പോകാൻ പിതാവിനൊപ്പം റെയിൽവേ സ്‌റ്റേഷനിലേക്ക് വരുകയായിരുന്നു. ജെറോച്ചൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ആറരയോടെ ആലുവ സെൻറ് ഫ്രാൻസിസ് സ്കൂളിന് മുന്നിലായിരുന്നു അപകടം. അനീസയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഹെല്‍മറ്റ് ഉണ്ടായിരുന്നെങ്കിലും അനീസയുടെ നെറ്റിയിലും താടിയെല്ലിനുമാണ് വീഴ്ചയില്‍ പരിക്കേറ്റത്. സ്കൂട്ടറിൽനിന്ന് അനീസ തെറിച്ചുവീണത് ബസിനടിയിലേക്കാണ്.അനീസയെയും ജെറോച്ചനെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനീസ മരിച്ചു.ഒാടി രക്ഷപ്പെട്ട ഡ്രൈവർ വെളിയത്തുനാട് സ്വദേശി സഫറലി(26)യെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അദ്വൈതാശ്രമത്തിന് സമീപത്തെ കുഴി ഒഴിവാക്കാൻ ബസ് വെട്ടിച്ചതാണ് അപകട കാരണമെന്നാണ് പറയപ്പെടുന്നത്. ബസിെൻറ അമിതവേഗവും അപകടത്തിനിടയാക്കിയതായി ദൃക്‌സാക്ഷികൾ പറയുന്നു. മൃതദേഹം ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മൂന്നാഴ്ച മുമ്പാണ് അനീസക്ക് ഫെഡറൽ ബാങ്കിൽ ക്ലർക്കായി ജോലി ലഭിച്ചത്. പിതാവ് എടയാർ വ്യവസായ മേഖലയിൽ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനാണ്. മാതാവ്: മേരി. സഹോദരൻ: അരുൺ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മുപ്പത്തടം സെൻറ് ജോണ്‍സ് ദേവാലയ സെമിത്തേരിയില്‍. ക്യാപ്‌ഷൻ ekd51 aneesa doli സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച അനീസ ഡോളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.