കൊച്ചി: റോഹിങ്ക്യൻ അഭയാർഥികള്‍ക്കിടയില്‍ അതിസാരം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയേറെയാണെന്ന് രാജ്യാന്തര സമ്മേളനം മുന്നറിയിപ്പ് നല്‍കി. അഭയാർഥികള്‍ ഏറ്റവുമധികമുള്ള ബംഗ്ലാദേശിലാണ് രോഗസാധ്യത കൂടുതൽ. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെൻറര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന 14ാമത് ത്രിദിന ഏഷ്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഡയേറിയല്‍ ഡിസീസസ് ആന്‍ഡ് ന്യൂട്രീഷ്യനിലാണ് (അസ്‌കോഡ്) വിദഗ്ധര്‍ ആശങ്കയറിയിച്ചത്. പ്രാഥമികാരോഗ്യത്തില്‍ ഏറെ മുന്നോട്ടുപോയ ഇന്ത്യയില്‍ ഇപ്പോഴും അതിസാര ഭീഷണിയുണ്ടെന്ന് അസ്‌കോഡ് പ്രസിഡൻറ് പ്രഫ. എന്‍.കെ. ഗാംഗുലി പറഞ്ഞു. മ്യാന്മറിലുണ്ടായ അഭയാർഥി പ്രശ്‌നം അതിസാര പ്രതിരോധത്തില്‍ ഏറെ വെല്ലുവിളിയായെന്ന് നിയുക്ത പ്രസിഡൻറ് ഡോ. ഫിര്‍ദോസി കാദരി അഭിപ്രായപ്പെട്ടു. ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 61 ചികിത്സകര്‍ പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.