കെ.വി.എം ആശുപത്രി നഴ്​സുമാരുടെ സമരം ശക്​തമാകുന്നു; പ്രദേശത്ത്​ ഇന്ന്​ ഹർത്താൽ

ചേര്‍ത്തല: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാര്‍ 53 ദിവസമായി നടത്തുന്ന സമരം രൂക്ഷമായി. ആശുപത്രി മാനേജ്മ​െൻറി​െൻറ നിഷേധാത്മക നിലപാടിൽ പ്രതിഷേധം ശക്തമാകുകയാണ്. നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രദേശവാസികളും ആശുപത്രിക്ക് മുന്നിലെ ഓട്ടോ തൊഴിലാളികളും വെള്ളിയാഴ്ച പ്രദേശത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. നാലുദിവസമായി നിരാഹാരം കിടന്നിരുന്ന നഴ്സ് ആൻ ഷെറി​െൻറ ആരോഗ്യനില മോശമായതിനെത്തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിലേക്ക് മാറ്റാനെത്തിയ പൊലീസും നഴ്സുമാരുമായി വാക്കേറ്റവും ബഹളവുമുണ്ടായി. രണ്ടുമാസത്തോളമായി വീടും കുടുംബവും ഉപേക്ഷിച്ച് ന്യായമായ ആവശ്യങ്ങൾക്ക് സമരം ചെയ്തിട്ട് തിരിഞ്ഞുനോക്കാത്തവരോട് സമരക്കാർ രോഷം പ്രകടിപ്പിച്ചു. ആൻ ഷെറിനെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ ഇ.ആർ. ആശ നിരാഹാരം ആരംഭിച്ചു. സമരം തുടങ്ങി 52 ദിവസം കഴിഞ്ഞിട്ടും പരിഹാരം ഉണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് നഴ്സുമാർ നിരാഹാരം ആരംഭിച്ചത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സര്‍ക്കാർ അനുവദിച്ച മിനിമം വേതനം നടപ്പാക്കുക, ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആശുപത്രി മാനേജ്മ​െൻറി​െൻറ പിടിവാശിയും വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ടരീതിയില്‍ ഇടപെടാത്തതുമാണ് സമരം നീളാൻ കാരണമെന്ന് നഴ്സുമാർ പരാതിപ്പെടുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി, എഫ്.ഐ.ടി.യു നേതാക്കൾ സമരപ്പന്തലിൽ എത്തി. മന്ത്രി പി. തിലോത്തമനെ സന്ദർശിച്ച നേതാക്കൾ പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.