ചിത്രം എ.പി.ഡി 54) ചേര്‍ത്തല: സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും കെ.എല്‍.ഡി.സി ചെയര്‍മാനുമായ ടി. പുരുഷോത്തമെൻറ സഹോദരന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ചെറുവാരണം ചിറയില്‍ (തേവരുപറമ്പില്‍) ടി. ബാബു (ബേബി- -60) വിദേശത്ത് നിര്യാതനായി. ദീര്‍ഘകാലമായി സൗദിയില്‍ ഇൻറീരിയല്‍ െഡക്കറേഷന്‍ കോണ്‍ട്രാക്ടറായിരുന്നു. ഭാര്യ: ലീലാമണി. മകള്‍: ഡോ. ഗീതു. മറ്റ് സഹോദരങ്ങള്‍: ടി. ചന്ദ്രശേഖരന്‍, ടി. ഗംഗാധരന്‍, ലളിത, ഉഷ. സംസ്കാരം പിന്നീട്. സൗദിയിൽ നിര്യാതനായി (ചിത്രം എ.പി.ഡി 55) ചാരുംമൂട്: സൗദിയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. വള്ളികുന്നം കന്നിമേൽ തൗഫിയ മൻസിലിൽ സൈനുലാബ്ദീനാണ് (44) മരിച്ചത്. കഴിഞ്ഞ ദിവസം സൗദിയിലെ അബഹയിലായിരുന്നു സംഭവം. ജോലിക്കിടയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യ: ഷിജി. മക്കൾ: ഫൗസിയ, ഫയിസ. എം. വേണു (ചിത്രം എ.പി.ഡി 56) ഹരിപ്പാട്: ദീപികയുടെയും രാഷ്ട്രദീപികയുടെയും ഹരിപ്പാട് ലേഖകൻ നങ്ങ്യാർകുളങ്ങര പുത്തൻതറയിൽ എം. വേണു (52) നിര്യാതനായി. പരേതനായ എം. മാധവെൻറ മകനാണ്. ആരോഗ്യമന്ത്രിയായിരുന്ന വി.സി. കബീറിെൻറ പി.എ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രസീല. മകൾ: മീനാക്ഷി. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.