കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് (െഎ.െഎ.എം) റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വൈദ്യുതി ബോർഡിൽ തസ്തികകളുടെ എണ്ണം കുറക്കാൻ ബോർഡ് മാനേജ്മെൻറ് ഏകപക്ഷീയ നടപടി സ്വീകരിക്കുകയാണെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.െഎ.ടി.യു.സി) പ്രസിഡൻറ് എ.എൻ. രാജൻ ആരോപിച്ചു. കെ.എസ്.ഇ.ബി മധ്യമേഖല ചീഫ് എൻജിനീയർ ഒാഫിസിലേക്ക് ഫെഡറേഷൻ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ തസ്തികകളിൽ 4000 ത്തിലധികം ഒഴിവുകൾ വൈദ്യുതി ബോർഡിൽ പ്രമോഷനും നിയമനവും നടത്തി നികത്താറുണ്ട്. വൈദ്യുതി ബോർഡിൽ വിതരണ മേഖലയിലെ അറ്റകുറ്റപ്പണികളും ബ്രേക്ക് ഡൗൺ വർക്കുകളും മൊത്തമായി പുറംകരാർ അടിസ്ഥാനത്തിൽ കൊടുക്കണമെന്ന െഎ.െഎ.എം ശിപാർശ നടപ്പാക്കാനാണ് ശ്രമം. മീറ്റർ റീഡർ തസ്തികയിലെ 876 ഒഴിവുകൾ നികത്താതിരുനാൽ ബോർഡിന് 240,900 കോടി രൂപ ചെലവിനത്തിൽ കുറക്കാൻ കഴിയുമെന്നാണ് െഎ.െഎ.എം കണ്ടെത്തൽ. തൊഴിലാളി വിരുദ്ധവും കോർപറേറ്റ് താൽപര്യം സംരക്ഷിക്കുന്നതുമായ ശിപാർശകൾ തള്ളിക്കളയണമെന്ന് എ.എൻ. രാജൻ പറഞ്ഞു. പ്രസിഡൻറ് കെ.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജേക്കബ് ലാസർ, ജില്ല സെക്രട്ടറി കെ.സി. മണി, ട്രഷറർ എൻ.പി. രാജീവ്, വി.കെ. ഭാസി എന്നിവർ സംസാരിച്ചു. ഹൈകോടതി ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് പി.എം. ബാബു, കെ.എ. അശോക്കുമാർ, ജോസഫ് ആൻറണി ജോഷി, എം. ബഷീർ, ഗിരീഷ്കുമാർ, എ.എം. വിനോദ് എന്നിവർ നേതൃത്വം നൽകി. er1 KSEB കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ മധ്യമേഖല ചീഫ് എൻജിനീയർ ഒാഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെ.ഇ.ഡബ്ല്യു.എഫ് (എ.െഎ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് എ.എൻ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.