കൊച്ചി: കലൂരില്‍ . കലൂര്‍ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് റോഡിലാണ് മാരുതി എസ്.എക്‌സ് ഫോര്‍ വാഹനത്തിന് തീപിടിച്ചത്. വാഹനത്തില്‍നിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. രാത്രി എട്ടരയോടെയാണ് സംഭവം. ഗാന്ധിനഗര്‍ ഫയര്‍ സ്‌റ്റേഷനില്‍നിന്ന് അഗ്‌നിശമനസേന സംഘമെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സർക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിെൻറ മുന്‍ഭാഗം എന്‍ജിനടക്കം പൂര്‍ണമായി കത്തിനശിച്ചു. എളമക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജര്‍ ഹരിഹരേൻറതാണ് കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.