തെരുവുകച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങി

മട്ടാഞ്ചേരി: കൊച്ചി നഗരസഭയില്‍ തെരുവുകച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡി​െൻറ വിതരണം തുടങ്ങി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി. സാബു മുതിര്‍ന്ന കച്ചവടക്കാരനായ നാരായണന് കാര്‍ഡ് നല്‍കി ഉദ്ഘാടനം ചെയ്തു. ക്യൂ ആര്‍ കോഡ് അനുസരിച്ച് കാര്‍ഡ് വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യ നഗരസഭയാണ് കൊച്ചി. ദേശീയ നഗര ഉപജീവന ദൗത്യത്തി​െൻറ ഭാഗമായി സർവേയിലൂടെ കണ്ടെത്തിയ 2860 തെരുവുകച്ചവടക്കാരില്‍നിന്ന് 1986 പേരെ കണ്ടെത്തുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഫോര്‍ട്ട്കൊച്ചി മേഖലയിലെ തെരുവുകച്ചവടക്കാര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. നഗരാസൂത്രണ കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈനി മാത്യു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.ജെ. ആൻറണി, ശ്യാമള പ്രഭു, ജയന്തി പ്രേംനാഥ്, ആൻറണി ഫ്രാന്‍സിസ്, സിറ്റി േപ്രാജക്ട് ഓഫിസര്‍ വി.സി. ബാലസുബ്രഹ്മണ്യം, നഗര കച്ചവട കമ്മിറ്റി അംഗങ്ങളായ ടി.ബി. മിനി, പി.എ. ജിറാര്‍, കെ.എ. ഉസ്മാന്‍, കെ.ബി. അബു, ബാബു, ദേശീയ നഗര ഉപജീവന ദൗത്യം മാനേജര്‍മാരായ പി.വി. അനൂപ്, മൊബീഷ്, വി. മുരളി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.