മട്ടാഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിദിനാചരണം നടത്തി. ഇന്ദിരഗാന്ധി കൾചറൽ സെൻററിെൻറ ദിനാചരണം ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കെ.എം. റഹീം അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം എൻ.കെ.എ. ലത്തീഫ് അനുസ്മരണപ്രഭാഷണം നടത്തി. കൗൺസിലർമാരായ തമ്പി സുബ്രഹ്മണ്യം, കെ.കെ. കുഞ്ഞച്ചൻ, ഷൈല തദേവൂസ്, എ.എം. അയ്യൂബ്, വി.എച്ച്. ഷിഹാബുദ്ദീൻ, ആഗസ്റ്റസ് സിറിൾ, പി.കെ. റഹീം, കെ.ജി. പ്രകാശ്, പി. രാധാകൃഷ്ണൻ, കെ.എ. സജീവൻ, ഇ.ജെ. ഡാനി, കെ.എം. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൊച്ചി പീപ്പിൾസ് ഫോറം സംഘടിപ്പിച്ച ദിനാചരണം ഡി.സി.സി സെക്രട്ടറി ആർ. ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻറ് പി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. എം. സത്യൻ, സി.ജി. രമേശൻ, കെ.ബി. അഷ്റഫ്, വി.യു. ഹംസക്കോയ, കലാമണ്ഡലം വിജയൻ, രാജു മാളിയേക്കൽ, ടിറ്റി സെബാസ്റ്റ്യൻ, കെ.എസ്. സൈഫുദ്ദീൻ, രാം കിളികാർ എന്നിവർ സംസാരിച്ചു. കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം കമ്മിറ്റി ദിനാചരണം ബ്ലോക്ക് പ്രസിഡൻറ് ഷാജി കുറുപ്പശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.ജെ. ആൻറണി അധ്യക്ഷത വഹിച്ചു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് മാർട്ടിൻ ആൻറണി, സി.സി. ചന്ദ്രബേസിൽ ചേന്ദാംപള്ളി, നെൽസൺ കോച്ചേരി, കെ.കെ. ദിലീപ്, അമല ബാബു, എൻ.എസ്. സുബീഷ്, ഉഷ പ്രദീപ് എന്നിവർ സംസാരിച്ചു. റോഡ് നവീകരണോദ്ഘാടനം ഇന്ന് തൃപ്പൂണിത്തുറ: ഉദയംപേരൂർ --കുരീക്കാട് റോഡിെൻറ നവീകരണം ബുധനാഴ്ച രാവിലെ ഒമ്പതിന് പുതിയകാവിന് സമീപം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് നിരത്തുവിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ടി.കെ. ബൽദേവ് അറിയിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൻ ചന്ദ്രികദേവി അധ്യക്ഷയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.