മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോര്‍ ലൈബ്രറിയില്‍ ടാഗോര്‍ ടാക്കീസ് ഫിലിം ക്ലബ് ആരംഭിക്കുന്നു. ബുധനാഴ്ച വൈകീട്ട് ആറിന് ബോണി തോമസ് ഉദ്ഘാടനം ചെയ്യും. ജയരാജിെൻറ 'ഒറ്റാല്‍' ആണ് ആദ്യ പ്രദര്‍ശനം. സി.ടി. തങ്കച്ചന്‍ സിനിമ പരിചയപ്പെടുത്തും. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച വൈകീട്ട് 6.30ന് പ്രദര്‍ശനം ഉണ്ടാകും. ഇന്ദിര ഗാന്ധി അനുസ്മരണം മട്ടാഞ്ചേരി: നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. മണ്ഡലം പ്രസിഡൻറ് സി.ഇ. സിയാദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ എ.എം. അയ്യൂബ്, സി.പി. ആൻറണി, അബ്ദുല്ലക്കുട്ടി, സന്തോഷ്, ബ്ലോക്ക് സെക്രട്ടറി താഹിർ, പി.എ. റഷീദ് എന്നിവർ പങ്കെടുത്തു. പനയപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ദിനാചരണം എ.ഐ.സി.സി അംഗം എൻ.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എം. അസ്ലം അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം എം.എ. മുഹമ്മദാലി, ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.എ. അബ്ദുൽ ഖാദർ, ബ്ലോക്ക് സെക്രട്ടറിമാരായ പി. ഇസഡ്.എ. അസീസ്, ഷമീർ വളവത്ത്, മുഹമ്മദ് ജെറിസ്, മുജീബ് റഹ്മാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഫ്സൽ അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.