ടാങ്കർ ലോറിയുടെ അടിയിൽപെട്ട് ബൈക്ക് യാത്രികന് പരിക്ക്

മരട്: ടാങ്കർ ലോറിയുെട അടിയിൽപെട്ട് ബൈക്ക് യാത്രികന് പരിക്കേറ്റു. ഫോർട്ട്കൊച്ചി പനക്കൽ വീട്ടിൽ സനീഷ്കുമാറിനാണ് (34) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ കുണ്ടന്നൂർ ജങ്ഷനിലായിരുന്നു അപകടം. നെട്ടൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന സനീഷ് മരട് ഭാഗത്തേക്ക് സിഗ്നൽ കിട്ടുന്നതിനുമുമ്പ് ബൈക്ക് എടുത്തതാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വൈറ്റിലയിൽനിന്ന് അരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുടെ അടിയിൽപെട്ട സനീഷി​െൻറ കാൽ ഒടിഞ്ഞു. സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണ വിഭാഗത്തിലാണ് സനീഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.