മട്ടാഞ്ചേരി: 11 പേരുടെ ജീവന്‍ പൊലിഞ്ഞ ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിെൻറ രണ്ടാം വാര്‍ഷികം കൊച്ചിന്‍ വികസനവേദിയുടെ നേതൃത്വത്തില്‍ സ്മൃതിദിനമായി ആചരിച്ചു. ഫോര്‍ട്ട്കൊച്ചി കമാലക്കടവില്‍ ദുരന്തം സംഭവിച്ച സ്ഥലത്ത് സ്ഥാപിച്ച മരണമടഞ്ഞവരുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി മെഴുകുതിരി തെളിച്ചു. ചടങ്ങ് സാംസ്കാരിക പ്രവര്‍ത്തകന്‍ സലീം ഷുക്കൂര്‍ സേട്ട് ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡൻറ് കെ.ബി. സലാം അധ്യക്ഷത വഹിച്ചു. പ്രഫ. ഷരീഫ് അലിസര്‍, എം. എം. സലീം, ഷമീര്‍ വളവത്ത്, ഷംസു യാക്കൂബ് സേട്ട്, എസ്. കൃഷ്ണകുമാര്‍, കെ.ബി. ജബ്ബാര്‍, ജ്യോതിഷ് രവീന്ദ്രന്‍, അസീം ഹംസ, എന്‍. ശ്രീനിവാസ മല്യ, സുജിത്ത് മോഹനന്‍, അയ്യൂബ് സുലൈമാന്‍, ഇന്ദു ജ്യോതിഷ്, കെ.ബി. അബ്ദു, ഷീജ സുധീര്‍, സൗമ്യ അബ്ദു, പി.എഫ്. ബോബി, യു.എ. അബ്ദുല്‍ കലാം, ഇ.എ. ഫൈസല്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.