ദുരിതാശ്വാസ നിധിയിലേക്ക്​ തുക കൈമാറി

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ 97 ബാച്ചിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,000രൂപ നൽകി. കൂട്ടായ്മ സെക്രട്ടറി ഗണേഷ് മടിയൻ, പ്രസിഡൻറ് രാജേഷ് കാരക്കുഴി എന്നിവർ കാഞ്ഞങ്ങാട് തഹസിൽദാർ ശശിധരൻ പിള്ളക്ക് തുക കൈമാറി. അജയൻ അടോട്ട്, രജീഷ് കൃഷ്ണ, സന മാണിക്കോത്ത്, സീന വെള്ളിക്കോത്ത്, ലതിക വെള്ളിക്കോത്ത്, സന്തോഷ് പെരളം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. releif fund bellikkoth വെള്ളിക്കോത്ത് പി.സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി പൂർവവിദ്യാർഥി കൂട്ടായ്മ സ്വരൂപിച്ച തുക തഹസിൽദാർ ശശിധരൻ പിള്ളക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.