സ​മ​സ്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ തി​ര​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​ല്‍ന​ട​യാ​യി കു​ണി​യ​യി​ലെ​ത്തി​യ സ​ലീം അ​സ്‌​ല​മി​യെ​യും ഹാ​ഫി​ള് ജു​നൈ​ദ് മ​ന്നാ​നി​യെ​യും ഭാ​ര​വാ​ഹി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു

34 ദിവസങ്ങള്‍ നടന്നു; അവർ കുണിയയിലെത്തി

കു​ണി​യ: സ​മ​സ്ത​ ശ​താ​ബ്ദി ച​രി​ത്ര​സം​ഗ​മ​ത്തി​ല്‍ സം​ബ​ന്ധി​ക്കാ​നും സ​മ​സ്ത​യു​ടെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​ല്‍ന​ട​യാ​യി പു​റ​പ്പെ​ട്ട​വ​ര്‍ കു​ണി​യ​യി​ലെ​ത്തി. ജ​നു​വ​രി ഒ​ന്നി​ന് പു​റ​പ്പെ​ട്ട മു​ഹ​മ്മ​ദ് സ​ലീം അ​സ്‌​ല​മി, ജു​നൈ​ദ് മ​ന്നാ​നി എ​ന്നി​വ​രാ​ണ് ഒ​മ്പ​ത് ജി​ല്ല​ക​ളി​ലൂ​ടെ 730 കി​ലോ​മീ​റ്റ​ര്‍ താ​ണ്ടി സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തി​യ​ത്.

34 ദി​വ​സ​ത്തെ യാ​ത്ര​യി​ല്‍ ഒ​രു ബു​ദ്ധി​മു​ട്ടും നേ​രി​ട്ടി​ല്ലെ​ന്നും ഇ​ത​ര​മ​ത​സ്ഥ​രു​ള്‍പ്പെ​ടെ പ​ല​യി​ട​ത്തു​നി​ന്നും ഭ​ക്ഷ​ണം ന​ല്‍കി​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. സ​മ​സ്ത ശ​താ​ബ്ദി സ​ന്ദേ​ഷ​യാ​ത്ര​ക്ക് ആ​ല​പ്പു​ഴ​യി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണ​പ​രി​പാ​ടി​യി​ൽ സ​മ​സ്ത പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ളാ​ണ് ഇ​വ​ര്‍ക്ക് പ​താ​ക കൈ​മ​റി​യ​ത്. കു​ണി​യ​യി​ല്‍ എ​ത്തി​യ ഇ​രു​വ​രെ​യും മ​ജീ​ദ് ബാ​ഖ​വി, ഹാ​ദി ത​ങ്ങ​ള്‍, സ​യ്യി​ദ് യാ​സി​ര്‍ ജ​മ​ലു​ല്ലൈ​ലി, ജം​ഇ​യ്യ​തു​ല്‍ മു​അ​ല്ലി​മീ​ന്‍ ജി​ല്ല പ്ര​സി​ഡ​ന്റ് സാ​ലു​ദ് നി​സാ​മി, അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ന​ദ്‌​വി, മൂ​സ നി​സാ​മി, ശ​രീ​ഫ് എ​ൻ​ജി​നീ​യ​ര്‍, സ​മ​ദ് ഹാ​ജി നി​ടു​ങ്ക​ണ്ട തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍ന്ന് സ്വീ​ക​രി​ച്ചു.

Tags:    
News Summary - samastha centenary conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.